ജാള്യം മറയ്ക്കാന്‍ വീണേടത്തു കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ധനമന്ത്രി തോമസ് ഐസക്

കിഫ്ബിയ്‌ക്കെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ ‌. പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടര്‍ക്കും മറുപടിയില്ല. അതിനുപകരം സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ പേരില്‍ പത്രസമ്മേളനം നടത്തിയത് എന്തോ മഹാഅപരാധമെന്ന തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. അതു നടക്കില്ല. കരടു റിപ്പോര്‍ട്ടിന്റെ മറവില്‍ സിഎജി അസംബന്ധം എഴുന്നെള്ളിച്ചാല്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടും. അതിനിയും ചെയ്യും.

എന്നു മുതലാണ് സിഎജിയുടെ കരടു റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവിനും യുഡിഎഫിനും പവിത്രരേഖയായത്? ലാവലിന്‍ ഓര്‍മ്മയുണ്ടല്ലോ. സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശം വെച്ചെല്ലേ ഖജനാവിന് 375 കോടിയുടെ നഷ്ടമുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്? യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ അങ്ങനെയൊരു പരാമര്‍ശമുണ്ടോ? ചെലവഴിച്ച തുകയ്ക്ക് ആനുപാതിക നേട്ടമുണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടിലെ പരാമര്‍ശം. Did not yield commensurate gainsഎന്നാണ് പരാമര്‍ശം.

എന്നുവെച്ചാല്‍ നേട്ടമുണ്ടായി, പക്ഷേ, ചെലവിന് ആനുപാതികമല്ല എന്ന്. പക്ഷേ, കരട് റിപ്പോര്‍ട്ടില്‍ entire expenditure of rupees 374.50 crores was rendered wasteful’ എന്നായിരുന്നു. ആ പരാമര്‍ശം വെച്ചല്ലേ ഇക്കണ്ട ആഘോഷമെല്ലാം നടത്തിയത്?കരട് റിപ്പോര്‍ട്ടിലെ ലക്കും ലെഗാനുമില്ലാത്ത പരാമര്‍ശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലെടുപ്പാണ്. ഇനിയത് അനുവദിച്ചുതരാനാവില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here