പച്ചക്കള്ളം പാടി നടക്കുന്ന സാറമ്മാരേ, ആ പരിപ്പ് കേരളത്തിൽ വേകില്ല: തോമസ് ഐസക്

കിഫ്ബിയില്‍ സിഎജി ഓഡിറ്റ് തടയാന്‍ ശ്രമിച്ചു എന്ന പച്ചക്കള്ളം വീണ്ടും പാടി നടക്കുന്നുണ്ട്. എന്റെ സാറന്മാരേ, ഓഡിറ്റ് നടത്തിയതുകൊണ്ടാണല്ലോ റിപ്പോര്‍ട്ടുണ്ടായത്. ഫയലും ഇഫയലുകളുടെ പാസ് വേഡുമടക്കം കൈമാറിയിട്ടുണ്ട്. ഓഡിറ്റ് നിയമം 14-1 പ്രകാരമുള്ള ഭരണഘടനാപരമായ ഓഡിറ്റ് നടത്താന്‍ ഒരു തടസവുമില്ല.

അതു നടത്തണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ അഭിപ്രായം. അതു തന്നെയാണ് നടക്കുന്നതും. കിഫ്ബി നിയമപ്രകാരം സിഎജി തന്നെയാണ് ഓഡിറ്റു നടത്തേണ്ടത്. 14-1 തന്നെ സമഗ്രമാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. അതു പ്രകാരം തന്നെയാണ് ഇതുവരെ നടന്നതും ഇനി നടക്കുന്നതും. അങ്ങനെ പുകമറയൊന്നും ഉണ്ടാക്കേണ്ടതില്ല.

ഇഡിയെയും മറ്റും ഉപയോഗിച്ചു നടത്തുന്ന സൂത്രപ്പണികള്‍ക്ക് സിഎജിയെയും നിയോഗിക്കാമെന്നാണ് ബിജെപി വിചാരിക്കുന്നത്. ആ പരിപ്പ് കേരളത്തില്‍ വേവില്ല. ഭരണഘടനാസ്ഥാപനങ്ങള്‍ ഭരണഘടനയ്ക്കു വിധേയമായി പ്രവര്‍ത്തിക്കണം. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഓഫീസില്‍ നിന്നുള്ള കല്‍പനകള്‍ ശിരസാവഹിക്കലല്ല അവരുടെ നിയോഗം.

ബിജെപിയുടെ ഒരു ഉമ്മാക്കിയ്ക്കു മുന്നിലും കേരളം കീഴടങ്ങുന്ന പ്രശ്‌നമില്ലെന്നും ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here