ബിജെപി ഒരു വർഗ്ഗീയ പാർട്ടിയെന്ന് ബിജെപി വിട്ട മത്സ്യ തൊഴിലാളികൾ

ബിജെപി ഒരു വർഗ്ഗീയ പാർട്ടിയെന്ന് ബിജെപി വിട്ട മത്സ്യ തൊഴിലാളികൾ. കൊല്ലം തീരമേഖലയിലെ 200 ഓളം ബിിജെപി പ്രവർത്തകരും കുടുമ്പങളുമ‌ാണ് സി.ഐ.ടി.യുവിൽ ചേർന്നത്. മന്ത്രി മേഴ്സികുട്ടിയമ്മ പതാക കൈമാറി സ്വീകരിച്ചു.

കൊല്ലം ജ്യോനകപുറത്ത് ചേർന്ന സമ്മേളനത്തിൽ മത്സ്യ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള ഓർഡിനൻസ് വിശദീകരണ സമ്മേളനത്തിൽ ബിജെപി വിട്ടവർക്ക് സിഐടിയു മത്സ്യതൊഴിലാളി യൂണിയനിൽ അംഗത്വം നൽകി.മന്ത്രി മേഴ്സികുട്ടിയമ്മ വിശദീകരണ യോഗം ഉത്ഘാടനം ചെയ്തു.

2016ൽ വലിയ പ്രതീക്ഷയിലാണ് ലീനസിന്റെ നേതൃത്വത്തിൽ 200 ഓളം മത്സ്യ തൊഴിലാളികൾ ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ചത്.എന്നാൽ രാജ്യത്തിനുവേണ്ടിയൊ കേരളത്തിനു വേണ്ടിയായിരുുന്നില്ല ബിജെപി നിലകൊണ്ടതെന്നു,അവരുടെ വർഗ്ഗീയതയിലും, അവഗണനയിലും സഹികെട്ടാണ് തങൾ ബിജെപി ബന്ധം ഉപേക്ഷിച്ച് സി.ഐ.ടി.യുവിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ബിജെപി വിട്ടവർ കൈരളി ന്യൂസിനോടു വെളിപ്പെടുത്തി.

മത്സ്യ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള ഓർഡിനൻസിനെ പിന്തുണക്കുന്നുവെന്നും ലീനസ് പറഞ്ഞു.ഇപ്പോഴാണ് മത്സ്യതൊഴിലാളികൾക്ക് പിടിച്ചു കൊണ്ടു വരുന്ന മത്സ്യങൾക്ക് നല്ല വില ലഭിക്കുന്നതെന്നും അവർ പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, ബെയിസിലാൽ, മനോഹരൻ, ഇക്ബാൽ, തുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here