കാന്‍സര്‍ രോഗിയായ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ മടങ്ങിയ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിസ്തയില് കഴിയുന്ന കാന്‍സര്‍ രോഗിയായ അമ്മയെ സന്ദര്‍ശിച്ച്‌ മടങ്ങിയ പെണ്‍കുട്ടികളെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടികള്‍ ആശുപത്രിയിലേക്ക് പോയ ടാക്സിയിലെ ഡ്രൈവറും സംഘവും ചേര്‍ന്നാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവരെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി കരിംഗഞ്ച് പോലീസ് സൂപ്രണ്ട് മയങ്ക് കുമാര്‍ പറഞ്ഞു.

അസമിലെ കരിംഗഞ്ച് ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സിചാറിലെ കാച്ചര്‍ കാന്‍സര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിച്ച്‌ തിരിച്ചു വരുമ്പോഴായിരുന്നു അതിക്രമം നടന്നത്.

പ്രതികള് അതിക്രമത്തിന് ശേഷം പെണ്‍കുട്ടികളുടെ കൈയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here