ഉറങ്ങാന്‍ പോകുമ്പോഴും മൊബെെല്‍ ഫോണ്‍ ഉപയോ​ഗിക്കാറുണ്ടോ? കാത്തിരിക്കുന്നത് ഈ രോഗം

കിടക്കുമ്പോഴും ഫോണ്‍ ഉപയോ​ഗിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. കട്ടിലിലോ തൊട്ടിരികിലെ ടേബിളിലോ ആകും ഉറങ്ങുമ്പോള് ഫോണിന്റെ സ്ഥാനം. ഉണരുമ്പോഴും ആദ്യം നോക്കുക ഫോണാകാനേ വഴിയുള്ളൂ. ഇത്തരം ശീലങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക് നിങ്ങളെ കാത്തിരിക്കുന്നത് ഒരു ഗുരുതര പ്രശ്നമാണ്.

ഉറങ്ങാന് കിടക്കുമ്പോളും ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ‘ഇന്‍സോമ്‌നിയ’ എന്ന അസുഖം പിടിപെടാമെന്നാണ് ​ഗവേഷകര്‍ പറയുന്നത്.

ഉറങ്ങുന്നതിന് 30 മിനിറ്റ് മുന്‍പെങ്കിലും ഫോണ്‍ ഉപയോ​ഗിക്കുന്നത് നിര്‍ത്തണമെന്നാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നത്. ഇല്ലെങ്കില്‍ ‘ഇന്‍സോമ്‌നിയ’ എന്ന അസുഖം പിടിപെടാമെന്നും ​ഗവേഷകര്‍ പറയുന്നു. ഫോണിന്റ അമിത ഉപയോഗം അമിത ക്ഷീണത്തിന് കാരണമാവുമെന്നും ഗവേഷകര്‍ പറയുന്നു

ഉറക്കക്കുറവ് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഉറങ്ങുന്നതിന് മുമ്പ് അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അത് നമ്മുടെ ഉറക്കത്തെ കാര്യമായി ബാധിക്കാമെന്നാണ് പഠനം പറയുന്നത്.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന 72 ശതമാനം പേരിലും ഉറക്കക്കുറവിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്നും ​ഗവേഷകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News