ബൈഡൻ വിജയിച്ചുവെന്ന് പരസ്യമായി സമ്മതിച്ച് ട്രംപ്

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചുവെന്ന് ആദ്യമായി സമ്മതിച്ച് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പിന് ശേഷം പലപ്രവാശ്യം വിജയം അവകാശപ്പെട്ട ട്രംപ് ഇതാദ്യമായാണ് ബൈഡന്‍ ജയിച്ചുവെന്ന് പരസ്യമായി പറയുന്നത്.

തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ബൈഡൻ വിജയിച്ചുവെന്ന് ട്രംപ് സമ്മതിച്ചത്. എന്നാല് തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ബെെഡന്റെ ജയം എന്നാണ് ട്രംപ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

എന്നാല്‍ ട്രംപിന്‍റെ ട്വീറ്റ് ഉടന്‍ തന്നെ ട്വിറ്റര്‍ ഫ്ലാഗ് ചെയ്തു. ട്രംപിന്‍റെ ആരോപണം തര്‍ക്കവിഷയമാണെന്ന് ട്വിറ്റര്‍ പറയുന്നു.

തെരഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് അവരുടെ കീഴിലുള്ള കമ്പനിയാണ്. അവർ ഇതിൽ അധീശത്വം കാണിച്ചു. അവർ മതിപ്പുള്ള കമ്പനിയല്ല. മോശം ഉപകരണങ്ങളാണ് അവരുടെത്. പിന്നെ, കള്ളത്തരം പറയുകയും, മിണ്ടാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും’- എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ് .

ട്രംപിന്‍റെ ട്വീറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്ച്ചയായതിന് പിന്നാലെ ട്രംപ് തന്‍റെ വാദങ്ങള്‍ ഉയര്‍ത്തി നിരവധി ട്വീറ്റുകളാണ് പോസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പില് തട്ടിപ്പ് നടന്നു എന്ന രീതിയിലാണ് ട്രംപിന്‍റെ വാദം.

അതേസമയം തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്നാരോപിച്ച് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ പരാതി നൽകിയിരുന്നു. എന്നാല് പല കോടതികളും വാദം തള്ളി. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News