തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കണ്ണൂരില്‍ നിന്ന് നവദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ അല്‍പം കുടുംബകാര്യം

കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ നവ ദമ്പതികളുമുണ്ട്. എൽ ഡി എഫ് സ്ഥാനാർഥിരകളായി മത്സരിക്കുന്ന മുഹമ്മദ് അഫ്സലും ഭാര്യ പി പി ഷബ്നവും.

കണ്ണൂർ ജില്ലാ പഞ്ചായത്തിേലേക്ക് കതിരൂർ ഡിവിഷനിൽ എ.മുഹമ്മദ് അഫ്‌സൽ മത്സരിക്കുമ്പോൾ പി.പി.ശബ്‌നം പാനൂർ നഗരസഭയിലെ 16-ാം വാർഡിലാണ് ജനവിധി തേടുന്നത്.

പൊതു പ്രവർത്തനത്തിലും ജീവിതത്തിലും കൈ കോർത്ത്‌ നടക്കുന്നവരാണ് മുഹമ്മദ് അഫ്സലും ശബ്ദനവും.രണ്ടു പേരും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയവർ.

ഇപ്പോൾ ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗവും സി പി ഐ എം തലശ്ശേരി ഏരിയ കമ്മറ്റി അംഗവുമാണ് അഫ്‌സൽ. ഡി വൈ എഫ് ഐ പാനൂർ ബ്ലോക്ക് കമ്മറ്റി അംഗമാണ് ശബ്നം.

കഴിഞ്ഞ ഫെബ്രുവരി 9 നായിരുന്നു ഇരുവരും ജീവിതത്തിൽ ഒരുമിച്ചത്.തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥികളായി ജനവിധി തേടുകയാണ് ഇരുവരും.

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കതിരൂർ ഡിവിഷനിലാണ് മുഹമ്മദ് അഫ്‌സൽ മത്സരിക്കുന്നത്.ശബ്നം പാനൂർ നഗരസഭയിലെ പതിനാറാം വാർഡിലും. പൊതു തിരഞ്ഞെടുപ്പിൽ കന്നി മത്സരമാണ് ഇരുവർക്കും.

ഇരുവരും പൊതു രംഗത്ത് പ്രവർത്തിക്കുന്നവർ ആയതിനാൽ തിരഞ്ഞെടുപ്പ് തിരക്കുകൾ ഒന്നും ഒരു പുതുമയല്ല. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടെ വളരെ കുറഞ്ഞ സമയം മാത്രമാണ് ഇപ്പോൾ ഒരുമിച്ച് ഉണ്ടാകാറുള്ളത്.ആ സമയത്തു കുടുംബ കാര്യങ്ങൾക്ക് തന്നെയാണ് പ്രാധാന്യം.

ഉറച്ച വിജയ പ്രതീക്ഷയിലാണ് ഇരുവരും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.വിജയിച്ചാൽ നാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന കാഴ്ചപ്പാടുകൾ യുവ സ്ഥാനാർഥികൾക്കുണ്ട്.

എസ് എഫ് ഐ ക്കാർ ആയിരുന്നപ്പോൾ രണ്ടു പേരും തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്.എന്നാൽ ആദ്യമായാണ് പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവിടെയും വിജയിച്ചു കയാറാനാകുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News