‘കൈയ്യാങ്കളി തീരാതെ കൈപ്പത്തി’; കോ‍ഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിക്ക് പുറത്തും പ്രതിഷേധം

കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന വേദിക്ക് പുറത്ത് പ്രതിഷേധം. കോർപ്പറേഷൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് എത്തിയ എം കെ രാഘവൻ എംപി യെ കോൺഗ്രസ് പ്രവർത്തകർ തടയാൻ ശ്രമിച്ചു. നേരത്തെ കോൺഗ്രസ് മത്സരിച്ച കോർപ്പറേഷൻ 28 ആം വാർഡ് JDU വിന് കൊടുക്കുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം

മാരത്തൺ ചർച്ചകൾ പൂർത്തിയാക്കി എത്തിയ യുഡിഎഫ് നേതാക്കളുടെ മുന്നിലായിരുന്നു രാത്രി കോഴിക്കോട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ രാത്രി 8 മണിക്ക് സ്ഥാനാർത്ഥി പ്രഖ്യപനം ഉണ്ടെന്നറിഞ്ഞ് കോർപ്പറേഷൻ 28 ആം വാർഡായ കുതിരവട്ടത്ത് നിന്ന് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി എത്തി.

22, 25, വാർഡുകളിലും തർക്കമുണ്ട്. നേരത്തെ കോൺഗ്രസ് മത്സരിച്ച കോർപ്പറേഷൻ 28 ആം വാർഡ് JDU വിന് കൊടുക്കുന്നതിനെതിരെ ആയിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

കോൺഗ്രസ് നേതാക്കൾ പണം നൽകി സീറ്റ് വിറ്റു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിഷേധിക്കാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായെങ്കിലും ഒരു വിഭാഗം തടഞ്ഞു.

പ്രതിഷേധത്തിനിടെ കോർപ്പറേഷനിലെ 75 വാർഡിൽ 45 സീറ്റിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നേതാക്കൾ തൽക്കാലം തടിയൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here