സ്വന്തമായിട്ടൊരു ക്യാപ്ഷന്‍ ഇടാനുള്ള വകുപ്പ് പോലും ഇല്ലേ; ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷിനെതിരെ ഐപി ബിനു

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥികളില്‍ ഏറെയും യുവാക്കളും യുവതികളുമാണെന്നതും എല്‍ഡിഎഫ് പാനലിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നു.

എന്നാല്‍ ക‍ഴിഞ്ഞ തവണ മികച്ച നേട്ടമുണ്ടാക്കിയ ബിജെപി ഇത്തവണ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. വിവി രാജേഷിന്‍റെ പൂജപ്പുര വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വം ബിജെപി കേന്ദ്രങ്ങള്‍ക്ക് പോലും അപ്രതീക്ഷിതമായിരുന്നു.

എന്നാല്‍ സംസ്ഥാന നേതാവിന് പോലും സ്വന്തമായി ഒരു ക്യാപ്ഷന്‍ കണ്ടെത്താന്‍ ക‍ഴിയാത്ത വിധം ആശയദാരിദ്ര്യം നേടുന്നവരാണോ ബിജെപി എന്നാണ് ഐപി ബിനുവിന്‍റെ ചോദ്യം. കോര്‍പറേഷന്‍ കുന്നുകു‍ഴി വാര്‍ഡിലെ കൗണ്‍സിലറായിരുന്ന ഐപി ബിനു മുന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു.

ബിജെപി യുടെ നേതാവാണ് പോലും.. സ്വന്തമായി ക്യാപ്ഷൻ ഇടാനുള്ള വകുപ്പ് പോലുമില്ല. കഷ്ടം! ആദ്യം ഇങ്ങനെ ഒരു ക്യാപ്ഷൻ വെച്ച് ഇട്ടത് LDF സ്ഥാനാർത്ഥി ഗായത്രി ബാബു … അത് മോഷ്ടിച്ചു V V രാജേഷ് ..

Posted by IP Binu on Friday, 13 November 2020

പൂജപ്പുര വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്ന ബിജെപിയുടെ സംസ്ഥാന നേതാവ് വിവി രാജേഷിന്‍റെ പ്രചാരണത്തിനായി ഇറക്കിയ പോസ്റ്ററിലെ ക്യാപ്ഷന്‍ എല്‍ഡിഎഫിന്‍റെ വഞ്ചിയൂര്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ഗായത്രി ബാബുവിന്‍റേത് മോഷ്ടിച്ചതെന്നാണ് ഐപി ബിനു രണ്ട് പോസ്റ്ററുകളും പങ്കുവച്ചുകൊണ്ട് പറയുന്നത്.

ഗായത്രി ബാബുവിന്‍റെ പോസ്റ്ററില്‍ ‘ചിലതിന്‍റെ തുടര്‍ച്ചയാണ് ചിലതിന്‍റെ തുടക്കവും’ എന്നതായിരുന്നു ഗായത്രി ബാബുവിന്‍റെ ക്യാപ്ഷന്‍ ഇത് തന്നെയാണ് വിവി രാജേഷിന്‍റെ പോസ്റ്ററിലും ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News