കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെതിരെയുള്ള പ്രതിപക്ഷ നീക്കത്തെ തുറന്നുകാട്ടാന്‍ എല്‍ഡിഎഫിന്‍റെ ജനകീയ പ്രതിരോധം

കുപ്രചാരണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാറിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയാകെ തകിടംമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന്‍റെ രാഷ്ട്രീയം തുറന്നുകാട്ടാന്‍ പ്രചാരണ പരുപാടികളുമായി എല്‍ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി ജനകീയ പ്രതിരോധം സംഘടിപ്പിക്കും.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ വേട്ടയാടാനുള്ള ശ്രമങ്ങളെ കാല്‍ ലക്ഷം ബൂത്ത് കേന്ദ്രങ്ങളിലായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ ഉയര്‍ത്തിക്കാട്ടും.

വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെ നടത്തുന്ന പ്രതിഷേധത്തിൽ സംസ്ഥാനത്താകെ 25 ലക്ഷംപേർ അണിചേരും. ഓരോ ബൂത്തിലും കുറഞ്ഞത്‌ 100 പേർ പങ്കെടുക്കും. കോവിഡ്‌ മാനദണ്ഡം പാലിച്ചാകും ധർണ.

നിയമപരമായ അന്വേഷണത്തിനപ്പുറം വികസനപദ്ധതികളെ തടസ്സപ്പെടുത്തുന്ന നിലയിലേക്ക്‌ അന്വേഷണ ഏജൻസികൾ നീങ്ങിയിരിക്കുകയാണ്‌.

കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള നീക്കം ജനകീയ പ്രതിരോധത്തിൽ തുറന്നുകാണിക്കും. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ കണ്ണേറ്റുമുക്കിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News