കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 6 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം-കൊല്ലം അതിർത്തിയായ കടമ്പാട്ട്കോണത്താണ് കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടത്.

നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 6 പേർക്ക് പരുക്കേറ്റു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം നെടുമങ്ങാട് ഡിപ്പോയില്‍ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ബസില്‍ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News