കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന നേതാക്കള്‍ സിപിഐമ്മില്‍ ചേര്‍ന്നു

യുഡിഎഫിനൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗം കൂടുതല്‍ ദുര്‍ബലമാകുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേരാനുള്ള രാഷ്ട്രീയ തീരമാനം എടുത്തതിന് പിന്നാലെ യുഡിഎഫില്‍ ഉറച്ച് നിന്ന വിഭാഗമാണ് കേരളാ കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം.

ജോസഫ് വിഭാഗം കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നതാണ് പുറത്തുവരുന്ന പുതിയ വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു.

ജോസഫ് വിഭാഗം സംസ്ഥാന സമിതി അംഗം ടി.കെ അത്തിയത്ത്, യൂത്ത് ഫ്രണ്ട് കൊടുവള്ളി മണ്ഡലം പ്രസിഡൻ്റ് ഷംസു അസ്മാസ് എന്നീ നേതാക്കളും പ്രവർത്തകരുമാണ് സി.പി.ഐ (എം)ൽ ചേർന്നത്.

കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാവായിരുന്ന കൊടുവള്ളി കുഞ്ഞമ്മദ് അധികാരിയുടെ മകനും ജോസഫ് വിഭാഗം സംസ്ഥാന സമിതി അംഗവും കൊടുവള്ളി മണ്ഡലം പ്രസിഡണ്ടുമായ ടി കെ അത്തിയത്തിന്‍റെ നേതൃത്വത്തിലുള്ളവരാണ് പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്.

കൊടുവള്ളിയില്‍ യു ഡി എഫിലെ ഘടക കക്ഷികളോട് കടുത്ത അവഗണന തുടരുന്നതിനിടെയാണ് ടികെ അത്തിയത്തും സഹപ്രവർത്തകരും പാർട്ടി വിട്ടത്. സംസ്ഥാന – ദേശീയ തലത്തിൽ സി പി എമ്മിന്റെ പ്രസക്തി ഉള്‍ക്കൊണ്ടാണ് തീരുമാനമെന്ന് ടി കെ അത്തിയത്ത് പറഞ്ഞു.

യൂത്ത് ഫ്രണ്ട് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഷംസു അസ്മാസ്, നേതാക്കളായ സിദ്ധീഖ് കോതൂര്‍, അഹമ്മദ് കുട്ടി ഒതയോത്ത്, അബൂബക്കര്‍ പട്ടിണിക്കര, മുനീര്‍ പി സി, ബഷീര്‍ കോതൂര്‍, ഷമീര്‍, ഷഫീഖ് തുടങ്ങിയവർ ഉൾപ്പടെ 90 പേരാണ് സി പി എമ്മില്‍ ചേര്‍ന്നത്. താമരശേരി ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്‌ക്കരന്‍ ഇവര്‍ക്ക് പതാക കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News