തൊ‍ഴിലാളികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കലാകാരന്മാര്‍…; സമ്പന്നം കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക

കൊല്ലം ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 85 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 1592 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളും, കലാകാരന്മാരും,അദ്യാപകരും,തൊഴിലാളികളും,കർഷകരും,അഭ്യസ്ഥവിദ്യർ, വരെ ഉൾപ്പെട്ടതാണ് സ്ഥാനാർത്ഥി പട്ടിക.

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ പറയുന്നതിനൊപ്പം യുഡിഎഫിന്റേയും,ബിജെപിയുടേയും രാഷ്ട്രീയ പ്രതിസന്ധിയും ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇടതു നേതാക്കൾ വ്യക്തമാക്കി.

ജനറൽ സീറ്റുകളിൽ സ്ത്രീകളേയും,കാടിന്റെ മക്കളേയും ഇക്കുറി ഇടതുമുന്നണി മത്സരിപ്പിക്കുന്നുവെന്നതാണ് തെരഞ്ഞെടുപ്പിലെ ഹൈലൈറ്റ്. സ്ഥാനാർത്ഥി നിർണ്ണയമെന്ന ഏറ്റവും സങ്കീർണ്ണമായ കടമ്പ കടന്നാണ് ഇടതുമുന്നണി ജനകീയമുങ്ങളെ സ്ഥാനാർത്ഥികളാക്കിയത്.

യുഡിഎഫിലേയും ബിജെപിയിലേയും രാഷ്ട്രീയ പ്രതിസന്ധിയും,പാപ്പരത്വവും ഇടതുമുന്നണി ഉയർത്തി കാണിച്ചും, നവാഗതരായ ഘടകക്ഷികളേയും പരിഗണിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഐ നേതാവ് കെ.ആർ ചന്ദ്രമോഹൻ പറഞ്ഞു.

സ്ത്രീ സംവരണസീറ്റുകൾക്കു പുറമെ ജനറൽ സീറ്റുകളിലും സ്ത്രീകളെ പരിഗണിച്ചതും, യുവതിയുവാക്കൾക്ക് കൂടുതൽ സീറ്റുകൾ നൽകിയതും വീട്ടമ്മാരുടേയും, യുവജനങ്ങളുടേയും വിശ്വാസവും പിന്തുണയും നേടാനാകുമെന്ന കണക്കു കൂട്ടലിലാണ് ഇടതുമുന്നണി. റിബലുകൾ യുഡിഎഫിന് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. സീറ്റുമോഹികളായ കോൺഗ്രസ് നേതാക്കന്മാർ നേരം ഇരുട്ടു വെളുത്തപ്പോൾ ബിജെപി സ്ഥാനാർത്ഥി ആയ രാഷിട്രീയ കുതിരകച്ചവടവും ഇക്കുറി ചായകട ചർച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News