കാഞ്ഞങ്ങാട് ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകന് പരുക്ക്

സിപിഐ(എം) നേതാവിനെ ആർഎസ്എസുകാർ വീട്ടിൽ കയറി വെട്ടിപരിക്കേല്പിച്ചു, കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ വി സുകുമാരന് നേനെയാണ് ആക്രമണം.

വടിവാൾകൊണ്ടുള്ള വെട്ട് തടഞ്ഞതിനെ തുടർന്ന് കൈകൾക്ക് പരിക്കേറ്റു. വീട്ടുകാർ ബഹളം വെച്ചപ്പോൾ ആർ എസ് എസ് അക്രമികൾ ഓടിരക്ഷപ്പെട്ടു.

സുകുമാരനെ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് ഒരു പ്രകോപനവും ഇല്ലാതിരിക്കെയാണ് സമാധാനം തകർക്കാൻ കരുതിക്കൂട്ടിയുള്ള ഈ ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News