ഒരുപാട് ഗേൾ ഫ്രണ്ട്സ് ഉണ്ടായിരുന്ന ആളായിരുന്നു ജയേട്ടൻ: സീമ

ഒരുകാലത്ത് മലയാള സിനിമയിൽ പ്രേക്ഷകരുടെ ഇഷ്ട്ടപ്പെട്ട പ്രണയ ജോഡികളായിരുന്നു ജയൻ -സീമ. സീമയുടെ അഭിമുഖങ്ങളിലെല്ലാം ജയനെക്കുറിച്ച് ചോദിക്കാറുണ്ട് .ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട നായികാ നായകന്മാർ എന്നത് തന്നെയാണ് അതിനു കാരണം.ഇന്നും മലയാളികൾ പാടി നടക്കുന്ന പല പ്രണയ ഗാനങ്ങളും ഇവരുടേതാണ്.

സീമ ജെ ബി ജങ്ഷനിൽ ജയനെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ രസകരമായ കഥയാണ് പങ്കു വെച്ചത്.”ഒരുപാട് ഗേൾ ഫ്രണ്ട്സ് ഉണ്ടായിരുന്ന ആളായിരുന്നു ജയേട്ടൻ.ഷൂട്ടിങ്ങിനിടയിൽ അവരെ കാണാൻ പോകുന്നതിനു മുൻപായി മോളെ ഞാൻ പോയിട്ട് വരം എന്ന് പറയും.അപ്പോൾ ഞാൻ പറയും എനിക്ക് മസാല ദോശ വാങ്ങീട്ടു വരണം ,ചോക്കലേറ്റ് വേണം എന്നൊക്കെ.ഞാനിതു എല്ലാവരോടും പറയും എന്നറിയാവുന്നതുകൊണ്ട് പാവം എനിക്ക് ഇതെല്ലം വാങ്ങി തന്നിരുന്നു ”

ജയനൊപ്പം ഒരുപാട് സിനിമകളിൽ നായികയായി സീമ അഭിനയിച്ചിരുന്നു. സഹോദര തുല്യനായ ജയനെ കുറിച്ച് മുൻപ് പല അഭിമുഖങ്ങളിലും സീമ തുറന്നുപറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News