ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല; തുടര്‍ച്ചയായ തോല്‍വികള്‍ നേതൃത്വത്തിന്റെ വീഴ്ച; ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി; ആഞ്ഞടിച്ച് കപില്‍ സിബല്‍

ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍.

ബിജെപിക്കെതിരെ ശക്തമായ ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. ബിഹാറിലെന്നല്ല, രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി. ബിജെപിക്ക് ബദലായി ജനം കോണ്‍ഗ്രസിനെ കാണുന്നില്ല. തെറ്റുതിരുത്താന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും. കോണ്‍ഗ്രസിലെ വിഷയങ്ങള്‍ പറയാന്‍ വേദി ഇല്ലാത്തതിനാലാണ് പരസ്യമായി പ്രതികരിക്കുന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here