അന്നും ഇന്നും ആളുകള്‍ വിശ്വസിക്കുന്നത് ഞാനും ജയേട്ടനും തമ്മില്‍ പ്രണയത്തിലായിരിന്നുവെന്നാണ്: സീമ

മലയാളികളുടെ ഒരു കാലത്തെ ഹരമായിരുന്നു സീമ – ജയൻ ചിത്രങ്ങളും പാട്ടുകളും.ഏറെ ഹിറ്റായിരുന്ന ഇവരുടെ കോമ്പിനേഷൻ ഇന്നും മലയാളികൾ മറന്നിട്ടില്ല.ജയനെ തുടക്കകാലം മുതൽ അറിയാമായിരുന്നു എന്നാണ് ജെ ബി ജങ്ഷനിൽ സീമ പറഞ്ഞത്.ഈ മനോഹരതീരം എന്ന ചിത്രത്തിലൊക്കെ ജയൻ അത്ര വലിയ നടനൊന്നുമല്ല.ചെറിയ വേഷങ്ങളാണ് ചെയ്തിരുന്നത്.അന്ന് ഡാൻസ് ടീമിലുള്ള ശാന്തി എന്ന സീമയെ അഭിനയിപ്പിച്ചുകൂടെ എന്ന് ഐ വി ശശിയോട് ജയൻ തന്നെ പല തവണ റെക്കമെന്റ് ചെയ്തിരുന്നു എന്നും സീമ പറഞ്ഞു .എന്നാൽ വര്ഷങ്ങള്ക്കു ശേഷമാണ് ഐ വി ശശി അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ സീമയെ നായികയായി മലയാള സിനിമയിലേക്ക് കൊണ്ട് വരുന്നത്.അപ്പോഴേക്കും ജയനും വലിയ ഹീറോ ആയി കഴിഞ്ഞിരുന്നു.പിന്നീട ഇരുവരും ചേർന്ന് അവിസ്മരണീയമാക്കിയ ഒട്ടേറെ ചിത്രങ്ങളും പാട്ടുകളുമുണ്ട് .

പ്രണയ ജോഡികളായതു കൊണ്ട് തന്നെ ഒട്ടേറെ ഗോസിപ്പുകളും ഇവരെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.അന്ന് കേട്ട വാർത്തകൾ ജയനും സീമയും തമ്മിൽ അതി ഗാഡ്ഡപ്രണയത്തിലാണ് എന്നായിരുന്നു.അത്തരം വാർത്തകൾ വിഷമിപ്പിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് എന്തിന് എന്നായിരുന്നു സീമയുടെ മറുപടി.”പണ്ടല്ല ഇപ്പോൾ പോലും ഒരു സ്ത്രീ എന്നോട് ജയൻ കല്യാണം കഴിക്കേണ്ടിയിരുന്ന ആളല്ലേ “എന്ന് പറഞ്ഞിട്ടുണ്ട്.പണ്ടല്ല ഇപ്പോഴും ആളുകൾ വിശ്വസിക്കുന്നത് ഞങ്ങൾ തമ്മിൽ പ്രേമത്തിലായിരുന്നു എന്നാണ്.പക്ഷെ എന്റെയും ശശിയേട്ടന്റെയും കല്യാണം നടത്തി തന്നതേ ജയേട്ടനാണ് .ഇത്തരം ഗോസിപ്പുകൾക്ക് വില കൊടുക്കാറില്ല .ജയന്റെ ഭാര്യയെ ആണ് ശശിയേട്ടൻ വിവാഹം കഴിച്ച്ത് എന്ന് പോലും ആളുകൾ പറഞ്ഞു .അതിൽ കൂടുതൽ ഇനി എന്ത് കേൾക്കാൻ എന്ന് സീമ ജെ ബി ജങ്ഷനിൽ.

ഗോസിപ്പുകൾ അതിന്റെ വഴിക്കു വിടുക.ഞാൻ എന്താണ് എന്ന് എനിക്ക് നന്നായി അറിയുന്നതുകൊണ്ട് ഇത്തരം വാർത്തകൾ ഒരു രീതിയിലും ബാധിച്ചിട്ടില്ല എന്നും സീമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News