ഇഡിയുടെ മറുപടി ചോർന്നു; നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് അതൃപ്തി

എൻഫോ‍ഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മറുപടി ചോർന്നതിൽ നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് അതൃപ്തി.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നോട്ടിസിനുളള മറുപടിയാണ് സമിതിക്ക് ലഭിക്കുന്നതിന് മുൻപ് മാധ്യമങ്ങൾ നൽകിയത്. ബുധനാഴ്ച പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി യോഗം ചേരും. മറുപടി യോഗം പരിശോധിക്കും.

ജെയിംസ് മാത്യു എംഎൽഎ യുടെ പരാതിയിലാണ് പ്രിവിലേജസ് അന്‍റ് എത്തിക്സ് കമ്മിറ്റി എൻഫോഴ്സ്മെൻറ് അസിസ്റ്റൻറ് ഡയറക്ടറോട് വിശദീകരണം തേടിയത്. ലൈഫ് പദ്ധതി തടസ്സപ്പെടുത്താൻ ഇഡി ശ്രമിക്കുന്നു എന്നായിരുന്നു പരാതി.

നിയമസഭാ സെക്രട്ടറിയുടെ നോട്ടീസിന് ഇഡി നൽകിയ മറുപടിയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വിശദീകരണം നിയമസഭാ സെക്രട്ടറിക്ക് ലഭിക്കും മുൻപേയാണ് മറുപടി വാർത്തയായി പുറത്ത് വന്നത്.

ഇത് സഭാസമിതിയോടുള്ള അവഹേളനമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. വെള്ളിയാഴ്ച ഇ മെയിലിലൂടെ നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകിയെന്നാണ് ഇഡി വിശദീകരിക്കുന്നത്. ബുധനാഴ്ച സഭാസമിതി ഇഡിയുടെ മറുപടി പരിശോധിക്കും.

വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടികളിലേക്കു കടക്കും. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താനും സമിതിക്ക് അധികാരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel