മറ്റുള്ള സ്ഥാനാർത്ഥികൾ വോട്ട് പിടിക്കാൻ ഓടുമ്പോൾ മനുഷ്യത്വം കൊണ്ട് അനസ് അലി മാതൃകയാകുന്നു. കൊവിഡ് പോസിറ്റീവായി മരണപ്പെട്ടയാളുടെ സംസ്കാരം നടത്താൻ ആളില്ല. മൃതദേഹം ഏറ്റെടുത്ത് ദഹിപ്പിച്ച് സിപിഐഎം സ്ഥാനാർത്ഥി അനസ് അലി.
സിപിഐഎം എന്ന പ്രസ്ഥാനം കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ഓരോ മലയാളിക്കും അറിവുള്ളതാണ്. ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം മാറുമ്പോഴും കോവിഡ് പ്രവർത്തനങ്ങളിൽ ഒരു കണിക പോലും കുറവ് വരുത്താതെയുള്ള പ്രവർത്തനങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കരുവാറ്റ വടക്ക് ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർഥി അനസ് അലി മറ്റുള്ള സ്ഥാനാർഥികളിൽ നിന്നു വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ മനുഷ്യത്വ പൂർണമായ പ്രവർത്തനങ്ങളിലൂടെയാണ്.
കരുവാറ്റയിൽ കോവിഡ് പോസിറ്റീവായി മരണപ്പെട്ടയാളുടെ സംസ്കാര ചടങ്ങുകൾ നടത്താൻ ആളില്ല എന്ന അവസ്ഥ ഉണ്ടായി. ബന്ധുമിത്രാദികൾ എല്ലാം ക്വാറന്റൈനിലായത് കാരണം.
പക്ഷെ ഈ വാർത്ത സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി വി.രാജു അറിയിച്ച നിമിഷം അനസ് അലി കോവിഡ് ബാധിതന്റെ മൃതദേഹം ഏറ്റെടുത്ത് ദഹിപ്പിക്കാൻ സന്നദ്ധനായി ഇറങ്ങുകയായിരുന്നു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജി.സിനുകുമറിനെയും കുറച്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂട്ടി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി ആലപ്പുഴ നഗരസഭയുടെ ചാത്തനാട്ടെ പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഡി വൈ എഫ് ഐ ആലപ്പുഴ മുൻ ജില്ലാ പ്രഡിഡന്റും ഇപ്പോൾ ഡി വൈ എഫ് ഐ സംസ്ഥാന കമിറ്റി അംഗവുമാണ് അനസ് അലി. ജില്ലയിൽ കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അനസ് വഹിച്ച പങ്കും വളരെ വലുതാണ്.
Get real time update about this post categories directly on your device, subscribe now.