പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനെതിരെ ഇ ഡി യ്ക്ക് പരാതി

പ്രതിപക്ഷ ഉപനേതാവ്എം .കെ മുനീറിനെതിരെ ഇ.ഡി.യ്ക്ക് പരാതി മുനീറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ പറ്റിയും ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതി.

ഐഎൻഎൽ നേതാവ് എൻ. കെ. അബ്ദുൾ അസിസ് ആണ് പരാതി നൽകിയത്. ഷാജിയുടെ ഭൂമിതട്ടിപ്പുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യം.

ഷാജിയുടെ ഭൂമി തട്ടിപ്പിൽ മുനീറിനും പങ്കുണ്ടെന്ന വാർത്ത കൈരളി ന്യൂസ് രേഖകൾ സഹിതം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതിനെ തുടർന്നാണ് ഐഎൻഎൽ നേതാവ് എൻ.കെ. അബ്ദുൾ അസീസ് ED ക്ക് പരാതി നൽകിയത്.

ഷാജിയുടെ ഭൂമി തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. ഷാജിയുടെ വിവാദ വീടിരിക്കുന്ന സ്ഥലം ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലും രണ്ട് അടുത്ത ബന്ധുക്കളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തത്. ഒരു കോടി രണ്ടരലക്ഷം രൂപക്കാണ് ഈ സ്ഥലം വാങ്ങിയതെന്നാണ് എഗ്രിമെന്റിലുള്ളത്.

എന്നാൽ 37 ലക്ഷം രൂപ മാത്രമാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നത്. സ്റ്റാംപ് ഡ്യൂട്ടി ഇനത്തിലും രജിസ്ട്രഷൻ ഇനത്തിലുംലക്ഷങ്ങളാണ് ഇരുവരും വെട്ടിച്ചത്. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News