യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പിന്‍വാങ്ങാനായി ഒരുങ്ങിയ ഗെയില്‍ പൈപ്പ് ലൈന്‍
പദ്ധതിയാണ് 5 വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

പദ്ധതി യാഥാത്ഥ്യമായത് വാര്‍ത്തയാക്കുമ്പോള്‍ തന്നെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഇടപെടലുകളെക്കുറിച്ച് ഒരു വാക്ക് പോലും പറയാന്‍ മുഖ്യധാരാമാധ്യമങ്ങള്‍
തയ്യാറാവുന്നില്ലെന്നതും എടുത്ത് പറയേണ്ടതാണ്.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് കരുതിയിരുന്ന കാലത്താണ് ” എല്‍ഡിഎഫ് വരും എല്ലാം
ശരിയാകും” എന്ന് വാഗ്ദാനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ദില്ലിയിലെത്തിയ പിണറായി വിജയനോട് ഗെയില്‍ പദ്ധതി
നടപ്പാകുമോ എന്നതായിരുന്നു പ്രധാനമന്ത്രി ആദ്യം ചോദിച്ച ചോദ്യം.

പദ്ധതി നടപ്പിലാക്കിയിരിക്കുമെന്ന മറുപടിയാണ് അന്ന് മുഖ്യമന്ത്രി നല്കിയത്. കൊച്ചി
മംഗളൂരു ലൈനില്‍ പൈപ്പിടല്‍ പൂര്‍ത്തിയായപ്പോള്‍ അത് മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവാത്ത വാര്‍ത്തയായി.

എഡിറ്റ് പേജില്‍ “വികസനവാതകം” എന്ന തലക്കെട്ടില്‍ പദ്ധതിമൂലം കേരളത്തിനുണ്ടാവുന്ന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മലയാള മനോരമ വിവരങ്ങള്‍ അറിയിച്ചത്.”എല്ലാം സജ്ജം ”
എന്നതാണ് മാതൃഭിയുടെ തലക്കെട്ട്.

പദ്ധതിയുടെ പ്രയോജനങ്ങള്‍ വായനക്കാരെ അറിയിക്കുന്നതില്‍ ഉത്സാഹം കാട്ടിയ മാധ്യമങ്ങള്‍
ഒരു കാര്യത്തില്‍ ജാഗ്രത പുലര്‍ത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയും ശക്തമായ ഇടപെടലും മൂലമാണ് പദ്ധതി നടപ്പിലായതെന്ന യാഥാര്‍ത്ഥ്യം വായനക്കാരിന്‍ നിന്ന് മറച്ചുപിടിക്കാനായി ആകാവുന്നതെല്ലാം ഇവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ മറച്ച് പിടിക്കാനാവാത്ത യാഥാര്‍ത്ഥയങ്ങള്‍ ഇവയാണ്.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് പദ്ധതിക്ക് ഏകജാലക അനുമതി നല്കിയത്. ഭരണമാറ്റം ഉണ്ടായതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദൗത്യം ഏറ്റെടുത്തു. ആ 5 വര്‍ഷ കാലയളവില്‍ പൈപ്പിട്ടത് വെറും 40 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍. സ്ഥലമേറ്റെടുപ്പ് പോലും നടക്കില്ലെന്നായപ്പോള്‍ ഗെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചു.

ഉപേക്ഷിക്കപ്പെടുന്ന് കരുതപ്പെട്ട പദ്ധതിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പൊടിതട്ടിയെടുത്തത്. നല്ല വിലകൊടുത്ത് ഭൂമി എറ്റെടുത്തു. പദ്ധതി അട്ടിമറിക്കാനായി
പ്രതിപക്ഷനേതാക്കളും വര്‍ഗ്ഗീയ സംഘടനകളും കപടപരിസ്ഥിതി വാദികളും സര്‍വ്വോപരി ഇപ്പോള്‍ പദ്ധതി വാനോളം പുകഴ്ത്തുന്ന മാധ്യമങ്ങളും കൈകോര്‍ത്തു.

പക്ഷെ സര്‍ക്കാരിന്‍റെ ഇച്ഛാശക്തിക്ക് മുന്നില്‍ എല്ലാ തടസ്സങ്ങളും നീങ്ങി. പദ്ധതിയുടെ ആകെ ദൈര്‍ഘ്യം 510 കിലോമീറ്റര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പൈപ്പിട്ടത് 40 കിലോമീറ്റര്‍
ദൈര്‍ഷ്യത്തില്‍.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൈപ്പിട്ടത് 470 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും. നടപ്പിലാകില്ലെന്ന് കരുതിയിരുന്നത് നടപ്പിലായി. പക്ഷെ നടപ്പിലാക്കിയവരെക്കുറിച്ച് നിശബ്ദത പാലിക്കുക എന്നതാണ് കുത്തകകളുടെ മാധ്യമ ധര്‍മ്മം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News