ക്ഷേത്രങ്ങൾ തുറന്നത് ഹിന്ദുത്വത്തിന്റെ വിജയമല്ല; ശിവസേന എം പി സഞ്ജയ് റൗത്

ക്ഷേത്രങ്ങൾ തുറന്നത് ഹിന്ദുത്വത്തിന്റെ വിജയമല്ലെന്ന് ശിവസേന എം പി സഞ്ജയ് റൗത്. ആരാധനാലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം പൊതുജനാരോഗ്യത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എടുത്തതെന്നും സഞ്ജയ് റൗത് പറഞ്ഞു.

സമ്മർദ്ദങ്ങൾക്കൊടുവിലാണ് ക്ഷേത്രങ്ങൾ തുറന്നതെന്ന ബിജെപി വാദത്തിനോട് പ്രതികരിക്കുകയായിരുന്നു ശിവസേന നേതാവ്.

മഹാരാഷ്ട്രയിൽ ക്ഷേത്രങ്ങൾക്ക് മുൻപിൽ ബിജെപി പ്രവർത്തകർ നടത്തിയ ആഘോഷ പരിപാടികളെയും സഞ്ജയ് റൗത് വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News