‘പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവെന്ന് പറയാന്‍ ധൈര്യമുണ്ടോ സുരേന്ദ്രാ’ എന്ന് സോഷ്യല്‍ മീഡിയ

2016 മെയ് 31 ന് ഇന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദേശീയപാതാ വികസനവും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും ഫലപ്രദമായി നടപ്പിലാക്കിയാല്‍ പിണറായി വിജയനെ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്നാണ് അന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇന്ന് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ദേശീയപാതാ വികസനത്തിന് തുടക്കമായിരിക്കുന്നു. സ്ഥലമേറ്റെടുക്കലിന്റെ തര്‍ക്കങ്ങള്‍ എല്ലാ ഇടത്തും പരിഹരിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവെന്ന് പറയാന്‍ കെ സുരേന്ദ്രന് ധൈര്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികള്‍ ( ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും GAlL വാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് അതൊരു നേട്ടം തന്നെയായിരിക്കും. അതത്ര എളുപ്പമാവില്ലെന്നാണ് എന്റെ പക്ഷം. അതിനു പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്.ഇക്കഴിഞ്ഞ നിയമസഭാ തി രെഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വിജയത്തിനു പിന്നില്‍ കേരളത്തിലെ മുസ്ലിം പൊളിറ്റിക്‌സിന്റെ സ്വാധീനം ചെറുതല്ല. മുസ്ലിം ലീഗ് UDF ല്‍ ആയിരുന്നെങ്കിലും മുസ്ലിം പൊളിറ്റിക്‌സിന്റെ വക്താക്കളായ SDPI, ജമാ അത്ത ഇസ്ലാമി, കാന്തപുരം സുന്നികള്‍ ,സോളിഡാരിറ്റി എന്നിവ ഇടതുപക്ഷത്തെയാണ് സഹായിച്ചത്. അതു വഴിയാണ് ഹിന്ദു വോട്ടിന്റെ നഷ്ടം അവര്‍ നികത്തിയത്.ദേശീയപാതാ വികസനത്തിനെതിരായ സമരത്തിനു പിന്നിലും, GAl L സമരത്തിനു പിന്നിലും ഈ മുസ്ലിം പൊളിറ്റിക്‌സാണ്.ആ സമരത്തിന്റെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും ഈ ശക്തികളാണ്. അവരെ പിണക്കിക്കൊണ്ട് പിണറായി വിജയന് ഇത് രണ്ടിലും നിലപാടെടുക്കാനാകമോ? ഇനി അഥവാ അങ്ങനെ ഒരു ഉറച്ച നിലപാടെടുത്താല്‍ ഈ സംഘടിത ശക്തികള്‍ ഇടതു പക്ഷത്തിനു നല്‍കുന്ന പിന്തുണ എന്താകും? ഒരു പ്രവചനത്തിനും മുതിരുന്നില്ല ഇതില്‍ രണ്ടിലും വിജയിച്ചാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും….

മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ ( ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും GAlL വാതക…

Posted by K Surendran on Tuesday, 31 May 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News