വൈക്കത്ത് ആറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ചടയമംഗലത്തുനിന്നും കാണാതായ പെണ്‍കുട്ടിളുടേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

മുറിഞ്ഞപുഴയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ പൂച്ചാക്കല്‍ ഭാഗത്ത് തീരത്തോട് ചേര്‍ന്നാണ് 21 കാരിയായ അമൃതയുടെ മൃതദേഹം പൊങ്ങിയത്.പിന്നാലെ പെരുമ്പളം സൗത്തില്‍ നിന്ന് ആര്യയുടെയും മൃതദേഹം കണ്ടെത്തി.വൈക്കം പോലീസ് ബന്ധുക്കളുമായെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് മുറിഞ്ഞപുഴ പാലത്തില്‍ നിന്നും മൂവാറ്റുപുഴയാറ്റിലേക്ക് പെണ്‍കുട്ടികള്‍ ചാടിയത്. ഇരുവരുടെയും ചെരുപ്പുകളും തൂവാലയും പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.

കൊല്ലത്തെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു അമൃതയും ആര്യയും. അരുവരും അടുത്ത കൂട്ടുകാരുമായിരുന്നു.

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരില്‍ ശനിയാഴ്ച രാവിലെ വീടുകളില്‍ നിന്നുമിറങ്ങിയ ഇരുവരും വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടികളില്‍ അമൃതയുടെ വിവാഹം നടത്താന്‍ അടുത്ത ബന്ധുക്കള്‍ തീരുമാനമെടുത്തിരുന്നു. വിവാഹത്തോടെ ഇരുവരും പേര്‍പിരിയേണ്ടി വരുമെന്ന ആശങ്ക പലരോടും പങ്കുവെച്ചിരുന്നു.

ഈ ആശങ്കയാവും ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. വൈക്കം പോലീസ് നടപിടകള്‍ ആംരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here