ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയായി; പ്രയത്‌നിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് മുഖ്യമന്ത്രി

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയായ വിവരം അറിയിച്ച് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് പ്രയത്‌നിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഗെയ്ല്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായ വിവരം നിങ്ങളെ അറിയിക്കുന്നു. അവസാന കടമ്പയായ കാസര്‍കോട് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ശനിയാഴ്ച സ്ഥാപിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ ബെംഗളൂരുവിലെ വ്യവസായ മേഖലയില്‍ വാതകം എത്തും. 510 കിലോമീറ്റര്‍ പൈപ്പ് ലൈനാണ് ആകെ പദ്ധതിയില്‍ ഉള്ളത്. ഇതില്‍ 470 കിലോമീറ്ററും ഈ സര്‍ക്കാരിന്റെ കാലത്താണ് സ്ഥാപിച്ചത്. ഇതു ഡിസംബര്‍ ആദ്യം തന്നെ കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടൊപ്പം ബാംഗ്ലൂര്‍ ലൈനിന്റെ ഭാഗമായ കൂറ്റനാട് ലൈനിലും 96 കീലോമീറ്റര്‍ പൂര്‍ത്തിയായി. 2021 ജനുവരിയില്‍ ആ പദ്ധതിയും കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News