സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങളുമായി ആരും കേരളത്തിലേക്ക് വരേണ്ട; വികസനം അട്ടിമറിക്കുന്നവര്‍ക്കും വികസന വിരോധികള്‍ക്കും രൂക്ഷ മറുപടിയുമായി മഖ്യമന്ത്രി

വികസനം അട്ടിമറിക്കുന്നവര്‍ക്കും വികസന വിരോധികള്‍ക്കും രൂക്ഷമായ മറുപടി നല്‍കി മുഖ്യമന്ത്രി. സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങളുമായി ആരും കേരളത്തിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുന്നതില്‍ എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് മുഖ്യമന്ത്രി . വികൃത മനസുള്ളവരുടെ താല്‍പര്യത്തിനനുസരിച്ച് തുള്ളിക്കളിക്കുന്നവരാകരുത് അന്വേഷണ ഏജന്‍സികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയെ എന്തിന് തുരങ്കം വെയ്ക്കണം . 50000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി ഏറ്റെടുത്തു. കിഫ്ബി ഉണ്ടാക്കിയ നേട്ടം നാട്ടിലെ ജനങ്ങള്‍ക്ക് ലഭ്യമായി. നാടിന്റെ വികസനം താല്‍പര്യപ്പെടുന്ന ഈ സര്‍ക്കാര്‍ ഇനിയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്നാല്‍ നാടിന്റെ വികസനം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. കിഫ്ബിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിന് നിന്ന് കൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News