മലബാർ മെഡിക്കൽ കോളേജിലെ പീഡന പരാതി; പ്രതി പൊലീസ് കസ്റ്റഡിയിൽ

മലബാർ മെഡിക്കൽ കോളേജിലെ പീഡന പരാതിയിൽ പ്രതി പൊലിസ് കസ്റ്റഡിയിൽ. ആശുപത്രി ജീവനക്കാരനായ അശ്വിൻ കൃഷ്ണനെയാണ് അത്തോളി പൊലിസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. ഇതിനുശേഷം ആശുപത്രിയിലെ ക്ലർക്കായ അശ്വിൻ പരാതിക്കാരിയുടെ മൊബൈൽ നമ്പർ വാങ്ങി സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് യുവതി പറയുന്നു .

ഡോക്ടർമാരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെ ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞ് അശ്വിൻ യുവതിയെ ലിഫ്റ്റിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

യുവതി തന്നെയാണ് പൊലീസിൽ വിളിച്ച് പരാതിപ്പെട്ടത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News