‘ഞാന്‍ ജയിച്ചു’; ട്വീറ്റ് ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

താന്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന വാദവുമായി ഡൊണാള്‍ഡ് ട്രംപ്. പുതിയ സോഷ്യല്‍മീഡിയ പോസ്റ്റിലാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാദം. ബൈഡന്റെ വിജയം സമ്മതിക്കില്ലെന്നാണ്
ട്രംപ് പുതിയ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

I WON THE ELECTION!

Posted by Donald J. Trump on Sunday, 15 November 2020

വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് ജോ ബൈഡന്‍ ജയിച്ചതെന്നും കഴിഞ്ഞദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു

‘വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം ജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തെരഞ്ഞെടുപ്പായിരുന്നു’ ഇങ്ങനെയായിരുന്നു ട്വീറ്റ്.

അതേസമയം നേരത്തേ ഭരണമാറ്റത്തിന്റെ സൂചന പരോക്ഷമായി നല്‍കുകയും ചെയ്തിരുന്നു. ‘നിലവിലെ സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. എന്നാല്‍ ഭരണം മാറുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല’ എന്നായിരുന്നു പരാമര്‍ശം.

എന്നാല്‍ ക‍ഴിഞ്ഞ ദിവസം ബെെഡന്‍ വിജയിച്ചുവെന്ന് പരസ്യമായി ട്രംപ് സമ്മതിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

പലപ്രവാശ്യം വിജയം അവകാശപ്പെട്ട ട്രംപ് ആദ്യമായാണ് ബൈഡന്‍ ജയിച്ചുവെന്ന് പരസ്യമായി പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് അവരുടെ കീഴിലുള്ള കമ്പനിയാണ്. അവർ ഇതിൽ അധീശത്വം കാണിച്ചു. അവർ മതിപ്പുള്ള കമ്പനിയല്ല. മോശം ഉപകരണങ്ങളാണ് അവരുടെത്. പിന്നെ, കള്ളത്തരം പറയുകയും, മിണ്ടാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും’- എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.

എന്നാല്‍ ട്രംപിന്‍റെ ട്വീറ്റ് ഉടന്‍ തന്നെ ട്വിറ്റര്‍ ഫ്ലാഗ് ചെയ്തു. ട്രംപിന്‍റെ ആരോപണം തര്‍ക്കവിഷയമാണെന്നായിരുന്നു ട്വിറ്ററിന്‍റെ നിലപാട്.

അതേസമയം അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ട്രംപ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വാഷിംഗ്ടണിലെ തെരുവുകളില്‍ പ്രതിഷേധം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫ്രീഡം പ്ലാസ, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടന്നത്.

ട്രംപ് ഫോര്‍ മോര്‍ ഇയേഴ്‌സ്, പ്രോ ഗോഡ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധം നടത്തിയവരെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു വന്ന് ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here