മത്സ്യകൃഷിയില്‍ വിജയഗാഥ രചിച്ച് തൊടുപുഴയിലെ യുവകര്‍ഷകന്‍

ഇടുക്കി: മത്സ്യകൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് തൊടുപുഴ-മുതലക്കോടത്തെ യുവകര്‍ഷകന്‍. സ്ഥലം പാട്ടത്തിനെടുത്താണ് ഈ യുവാവ് വിവിധ ഇനം മല്‍സ്യങ്ങളെ വളര്‍ത്തുന്നത്.

ശുദ്ധജല മല്‍സ്യങ്ങളായ കട്ട്ല, രോഹു, തിലോപ്പിയ, നട്ടര്‍, ഗ്രാസ് കാര്‍പ്പ് എന്നിവയെയാണ് യുവകര്‍ഷകനായ വിനോദ് വളര്‍ത്തുന്നത്. ഒരേക്കര്‍ സ്ഥലത്ത് 6 കുളങ്ങള്‍ തീര്‍ത്താണ് കൃഷി. 70 അടി നീളവും 60 അടി വീതിയുമുള്ള കുളങ്ങളില്‍ 2000 വീതം കുഞ്ഞുങ്ങളെയാണ് ഇറക്കുന്നത്. മൂന്ന് വര്‍ഷമായി തുടരുന്ന കൃഷി മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. കുറഞ്ഞ ചിലവില്‍ നല്ല നേട്ടം കൊയ്യാമെന്ന് വിനോദ് പറയുന്നു.

നീര്‍കാക്ക, കൊക്ക് തുടങ്ങിയവയുടെ ശല്യം ഒഴിവാക്കാനായി കുളത്തിന് മുകളില്‍ വല വിരിച്ചിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ മല്‍സ്യങ്ങളെ ജീവനോടെ ലഭിക്കുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. വര്‍ണ്ണ മല്‍സ്യങ്ങളുടെ കൃഷിയിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ് ഈ യുവ കര്‍ഷകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News