രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ത്ഥാടനം ഒഴിവാക്കണം; നിലയ്ക്കലില്‍ എത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം: മുഖ്യമന്ത്രി

പനി,ചുമ, ശ്വാസതടസം എന്നിവയുള്ളവര്‍ ശബരിമല തീര്‍ത്ഥാടനം ഇക്കുറി ഒഴിവാക്കുന്നതാണ് ഉചിതമെന്നും അവരുടെ ശാരീരിക അസ്വസ്ഥതകള്‍ കൂടുതല്‍ ഗുരുതരമാവാന്‍ ഇതു കാരണമാകുമെന്നും മുഖ്യമന്ത്രി

നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കുൂറില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എല്ലാ തീര്‍ത്ഥാടകരും ഹാജരാക്കണം. ആന്റിജെന്‍ ടെസ്റ്റ് നെഗറ്റീവായാലും രോഗസാധ്യത തള്ളിക്കളയാനാവില്ല. നിര്‍ബന്ധമായും എല്ലാ ജാഗ്രതാ നിര്‍ദേശവും പാലിക്കണം.

ശബരിമലയില്‍ എത്തിയാല്‍ തീര്‍ത്ഥാടകര്‍ ഒരോ മുപ്പത് മിനിറ്റിലും കൈകള്‍ ശുചിയാക്കുകയും മാസ്‌ക് ധരിക്കുകയും വേണം. നിലയ്ക്കലും പമ്പയിലും ആളുകള്‍ തിങ്ങിനില്‍ക്കുന്നത് ഒഴിവാക്കണം. ഒരു സ്ഥലത്തും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് അനുവദിക്കില്ല.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ദേശിക്കുന്ന ജാഗ്രത എല്ലാവരും പാലിക്കണം. ആളുകള്‍ കൂട്ടംകൂടിയിരിക്കാനും തൊട്ടുനടക്കാനോ ഇരിക്കാനോ ഒന്നും പാടില്ല. ഒരോദിവസവും കടത്തി വിടുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിന് പരിധിയുണ്ട്. എല്ലാ തീര്‍ത്ഥാടകരും യാത്രക്കിടെ മാസ്‌കുകകള്‍ ധരിക്കണം. കൈകള്‍ ശുചിയാക്കണം.ശാരീരിക അകലം പാലിക്കണം. അതോടൊപ്പം ഒരോ ആളും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News