‘കോണ്‍ഗ്രസിന്റെ വാലാട്ടി പട്ടികളല്ല ഞങ്ങള്‍, കോണ്‍ഗ്രസ് കൊല്ലത്ത് ഒരു ഓര്‍മ്മയായി മാറും’; മുന്നറിയിപ്പുമായി ജനതാദള്‍

കോണ്‍ഗ്രസിന്റെ വാലാട്ടി പട്ടികളല്ല തങ്ങളെന്ന് ജനതാദള്‍ കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറി നൗഷാദ്. ജനതാദള്ളിന്റെ സീറ്റുകള്‍ പിടിച്ചു പറിച്ച കോണ്‍ഗ്രസ് കൊല്ലത്ത് ഒരു ഓര്‍മ്മയായി മാറുമെന്ന് യുഡിഎഫ് ഘടക കക്ഷിയായ ജോണ്‍ ജോണ്‍ നേതൃത്വം നല്‍കുന്ന ഭാരതീയ ജനതാദള്‍ മുന്നറിയിപ്പു നല്‍കി.

കല്ലുവാതുക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പടെ 10 ഓളം സീറ്റുകളാണ് വീരേന്ദ്രകുമാർ ഉൾപ്പെട്ട ജനതാദളിന് കോൺഗ്രസ് നൽകിയിരുന്നത്. എന്നാൽ ഇക്കുറി കൊട്ടാരകര മുൻസിപാലിറ്റിയിൽ ഒന്നും മൈലം പഞ്ചായത്തിൽ 2 സീറ്റുകൾ ഉൾപ്പടെ 3 സീറ്റിൽ ഒതുക്കി. പരാതി അറിയിച്ചപ്പോൾ ജനതാദളിന് പഴയ ശക്തി ഇല്ലെന്ന്പരിഹസിക്കുകയായിരുന്നുവെന്നും. കോൺഗ്രസിന്റെ വാലാട്ടി പട്ടികളല്ല തങളെന്നും, ഭാരതീയ ജനതാദൾ ജില്ലാ സെക്രട്ടറി നൗഷാദ് പള്ളിമുക്ക് പറഞ്ഞു.

ജനതാദള്ളിന്റെ സീറ്റുകൾ പിടിച്ചു പറിച്ച കോൺഗ്രസ് കൊല്ലത്ത് ഒരു ഓർമ്മയായി മാറുന്ന കാലം വിദൂരമല്ലെന്നും നൗഷാദ് മുന്നറിയിപ്പു നൽകി.

യുഡിഎഫിനെ ശക്തിപ്പെടുത്താൻ ഭാരതീയ ജനതാദൾ നടത്തിയ ലോങ്മാർച്ച് പലയിടത്തും ഉത്ഘാടനം ചെയ്തത് കോൺഗ്രസ് നേതാക്കൾ. പക്ഷെ തെരഞ്ഞെടുപ്പ് വന്നപ്പോൾ കേരളകോൺഗ്രസ് മാണിയെ ഇല്ലാതാക്കിയ പോലെ തങളേയും കോണഗ്രസ് ചിന്ന ഭിന്നമാക്കാനാണ് ശ്രമിക്കുന്നതെന്നും ഭാരതീയ ജനതാദൾ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News