വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുന്നു; ഭര്‍ത്താവിനെതിരെ പീഡനപരാതിയുമായി 41കാരി

ഭര്‍ത്താവിനെതിരെ പീഡനപരാതിയുമായി 41കാരി. ഭര്‍ത്താവ്​ പീഡിപ്പിക്കുന്നുവെന്നും സിസിടിവി ക്യാമറ സ്​ഥാപിച്ച്‌​ നിരീക്ഷിക്കുന്നുവെന്നുമാണ് ഗുജറാത്ത്​ യൂനിവേഴ്​സിറ്റി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സ്വകാര്യ സ്​ഥാപനത്തില്‍ മാനേജറായ 41കാരിയാണ്​ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ​2005ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എട്ടും അഞ്ചും വയസ്സും പ്രായമുള്ള 2 കുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലായിരുന്നു താമസം.

എന്നാല്‍ ഇതിനിടെ ഭര്‍ത്താവിന്‍റെ നിരന്തര പീഡനം മൂലം 2016ലും 2018ലും വീടുവിട്ട് ഇറങ്ങേണ്ടിവന്നിട്ടുണ്ടെന്നും പിന്നീട്​ ഭര്‍ത്താവുമായി അനുരഞ്​ജനത്തിലെത്തി തിരികെപ്പോവുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നവ്​രംഗപുരയില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ്​ യുവതി ഇപ്പോള്‍ താമസിക്കുന്നത്​.

ഭര്‍ത്താവ് നിസ്സാര കാരണങ്ങള്‍ക്ക്​ തുടങ്ങിയ വ‍ഴക്ക് പിന്നീട് കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായെന്നും യുവതി​ പരാതിയില്‍ പറയുന്നു.

ലോക്​ഡൗണില്‍ പീഡനം തുടര്‍ന്നതായും 2019 നവംബറില്‍ തന്‍റെ തല ഭിത്തിയിലിടിക്കാന്‍ ഭര്‍ത്താവ്​ ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു. കൂടാതെ പുതുതായി പണി കഴിപ്പിച്ച വീട്ടില്‍, തന്നെ നിരീക്ഷിക്കാനായി ഭര്‍ത്താവ്​ സിസിടിവി ക്യാമറ സ്​ഥാപിച്ചിരിക്കുകയാമെന്നും യുവതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News