സ്ത്രീ മുന്നേറ്റത്തിന്‍റെ കുന്നുമ്മല്‍ മാതൃക

സ്ത്രീകള്‍ക്ക് അധികാര പദവി നല്‍കുന്നത് കുന്നുമ്മല്‍ പഞ്ചായത്തിന് കേവലമായ നിയമത്തിന്‍റെ നടപ്പിലാക്കല്‍ മാത്രമല്ല. സ്ത്രീ സംവരണമൊന്നുമില്ലെങ്കിലും അധികാര പദവിയില്‍ സ്ത്രീകളെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നതില്‍ കുന്നുമ്മല്‍ പഞ്ചായത്ത് മാതൃകയാണ്.

പുതിയ തെരഞ്ഞെടുപ്പിലുമുണ്ട് ഒരു കുന്നുമ്മല്‍ ടച്ച്. 13 വാർഡിൽ 10ലും വനിതകളാണ് എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥികള്‍ – സ്‌ത്രീ പദവി എന്നാൽ സംവരണവും സൗജന്യവുമല്ലെന്ന്‌ തെളിയിക്കുന്നതാണ് കുന്നുമ്മല്‍ പഞ്ചായത്തിലെ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക.

സംസ്ഥാനത്ത് പലയിടങ്ങളിലും എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്കും യുവതി യുവാക്കള്‍ക്കും മികച്ച പരിഗണനയാണ് നല്‍കിയിരിക്കുന്നത്.

ഇടതുമുന്നണിയിൽ സിപിഐ എമ്മിന്റെ 10ൽ ഏഴ്‌ വാർഡിലും വനിതകളാണ് സ്ഥാനാർഥികൾ‌. സിപിഐ, എൽജെഡി, എൻസിപി കക്ഷികളും വനിതകളെയാണ്‌ മത്സരിപ്പിക്കുന്നത്‌.

സ്‌രതീപദവിയിൽ മാതൃകാപരമായ മാറ്റങ്ങൾക്ക്‌ നേരത്തെതുടക്കമിട്ടതാണ്‌ കുന്നുമ്മൽ പഞ്ചായത്ത്‌. പ്രസിഡന്റ്‌ പദം ‌ സംവരണം ചെയ്യുന്നതിനും മുമ്പ്‌ സ്‌ത്രീകളെ സാരഥിയാക്കിയ ചരിത്രമുണ്ട്‌.

മുൻ എംഎൽഎ കെ കെ ലതിക യായിരുന്നു ഇവിടെ പഞ്ചായത്ത്‌ പ്രസിഡന്റായ ആദ്യ വനിത. ‌ ലതിക രണ്ടുതവണ കുന്നുമ്മൽെ പഞ്ചായത്തിനെ നയിച്ചിട്ടുണ്ട്‌. രാധിക ചിറയിൽ ഒരുതവണ പ്രസിഡന്റും ഒരിക്കൽ വൈസ്‌പ്രസിഡന്റുമായിട്ടുണ്ട്‌.

എൽഡിഎഫ്‌ സ്‌ഥാനാർഥികൾ ചുവടെ.. വാർഡ്‌, സ്‌ഥലം, സ്‌ഥാനാർഥി , പാർടി എന്നീ ക്രമത്തിൽ

1. പാതിരപ്പറ്റ വെസ്റ്റ് – ഹേമനെല്ലിയുള്ളതിൽ (എൽജെഡി )
2. പാതിരപ്പറ്റ ഈസ്റ്റ് – നവ്യ അശോകൻ (സി പി ഐ എം )
3 പിലാച്ചേരി – വിജിലേഷ് (സി പി ഐ എം )
4. മുറു വച്ചേരി- കെ ഷിനു (സി പി ഐ എം )
5. മൊകേരി ഈസ്റ്റ് – കെ ടി റീത്ത (സി പി ഐ എം)
6. മൊകേരി വെസ്റ്റ് – എ രതീഷ് (സി പി ഐ എം )
7. വട്ടോളി – സി പി സജിത (എൻസിപി)
8. മധു കുന്ന്-എം ഷിബിൻ (സി പി ഐ എം )
9. കക്കട്ടിൽ സൗത്ത് – എം കെ ചന്ദ്രി( സി പി ഐ എം )
10. കുന്നുമ്മൽ – ശരണ്യ ശശി (സി പി ഐ എം )
11. കക്കട്ടിൽ നോർത്ത് – റീന സുരേഷ് (സിപിഐ)
12.ഒതയോത്ത് – സീനപ്രമോദ് (എൽഡിഎഫ് സ്വതന്ത്ര)
13. കുണ്ടുകടവ് – റിൻസി തയ്യുള്ളതിൽ (സിപിഐ എം )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here