കൈകാലുകള്‍ ബന്ധിച്ച് കടല്‍ വെള്ളത്തില്‍; ഗിന്നസ് റെക്കോര്‍ഡിനൊരുങ്ങി കൊല്ലം സ്വദേശി

കൈകാലുകൾ ബന്ധിച്ചുള്ള സാഹസിക നീന്തലിനു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കാരനായ രതീഷിന് ഗിന്നസ് വേൾഡ് ഓഫ് റെക്കോർഡ്സിന്റെ അനുമതി ലഭിച്ചു.

നവംബര് 18 നു കൈകാലുകൾ ബന്ധിച്ചു 10 കിലോമീറ്റർ നീന്തി ഗിന്നസ് റെക്കോർഡിൽ എത്താൻ ആണ് ഗിന്നസ് റെക്കോർഡ് അധികാരികൾ അനുമതി നൽകിയിട്ടുള്ളത്.

ഒഡിഷക്കാരനായ ഗോപാൽ ഖാർവിങ് 2013 ഡിസംബർ ഇൽ മൽപേ ബീച്ചിൽ 3 .071 കിലോമീറ്റര് നീന്തിയതാണ് ഈ ഇനത്തിന്റെ റെക്കോർഡ്.20 സെന്റിമീറ്റർ നീളമുള്ള കൈയാമവും 50 സെന്റിമീറ്റർ നീളമുള്ള ആമവും കാലിൽ ബന്ധിച്ചു നീങ്ങാൻ ആണ് രതീഷിനു അനുമതി.

ഇതിനു സാക്ഷി അകാൻ രണ്ടു അംഗീകൃത നീന്തൽ താരങ്ങളുടെ സാനിധ്യം നിർബന്ധമാണ്.

കരുനാഗപ്പള്ളിയിലെ ആലപ്പാട് ഗ്രാമപഞ്ചായത് മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള രതീഷ് നേരത്തെ സമാനമായ നീന്തൽ ഇനത്തിൽ ലിംകാ റെക്കോർഡ്സിൽ സ്ഥാനം നേടിയിട്ടുണ്ട്.ലണ്ടനിലെ ഇംഗ്ലീഷ് ചാനൽ അഥവാ കടലിടുക്കിൽ 34 കിലോമീറ്റർ നീന്തി പുതിയ ചരിത്രം രചിക്കുകയാണ് രതീഷിന്റെ ലക്ഷ്യം.

ഗിന്നസ് വേൾഡ് റെക്കോർഡ് വേണ്ടിയുള്ള ഈ നീന്തൽ ദൗത്യം സംഘാടനം എന്നിവ സ്നേഹസേന ആണ് നിർവഹിക്കുന്നത്. ഡോൾഫിൻ രതീഷ് ടൂറിസം വകുപ്പിന്റെ ലൈഫ് ഗാർഡ് ആയി കൊല്ലം ബീച്ചിൽ സേവനം അനുഷ്ഠിക്കുന്നു.

അറബിക്കടലിനു സമീപത്തെ ടി എസ് കനാലിൽ നടക്കുന്ന പരിപാടിയുടെ തത്സമയ ദൃശ്യങ്ങളും സാക്ഷികളുടെ സത്യപ്പെടുത്തലും പരിശോധിച്ച് ബോധ്യപ്പെട്ട ഗിന്നസ് വേൾഡ് റെക്കോർഡ് ഇൽ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തും. ഇത് ഇന്ത്യയിലെ തന്നെ ഈ ഇനത്തിലുള്ള റെക്കോർഡ് ആയിമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News