കോര്‍പറേറ്റുകളോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന് ക‍ഴിയില്ല; എല്‍ഡിഎഫ് കാലത്തെ വികസനത്തിലൂടെ കേരളം കണ്ടത് യുഡിഎഫിന്‍റെ പരാജയം: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരുപാടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. അല്ലാതെ മുഖ്യമന്ത്രിയുടെ പരുപാടിയെന്നും മുന്നണിയുടെ പരുപാടിയെന്നും വേറെ വേറെ പരുപാടികള്‍ ഇല്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍.

ഗെയില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനമാണ് അതുപോലെ തന്നെ നാഷണല്‍ ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ ഉള്‍പ്പെടെയുള്ള സ്വപ്‌ന പദ്ധതികള്‍ മുഴുവന്‍, അതേപോലെ തന്നെ കൂടംകുളം-കൊച്ചി ഇലക്ട്രിസിറ്റി ലൈന്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സ്വപ്‌നപദ്ധതികളെല്ലാം എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞതാണ്.

എന്നാല്‍ പ്രകടന പത്രികയില്‍ പറഞ്ഞു എന്നതുകൊണ്ട് മാത്രം കാര്യം നടക്കില്ല സര്‍ക്കാര്‍ സംവിധാനത്തെ ഏകോപിപ്പിച്ച് കേരളത്തിലെ ജനങ്ങളെ ഒപ്പം നിര്‍ത്തി ആ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കി എന്നതാണ് പ്രധാനം. സംസ്ഥാനത്ത് നടക്കില്ലെന്ന് കരുതി യുഡിഎഫ് സര്‍ക്കാര്‍ ഫയല്‍ മടക്കിയ ദേശീയ പാതാ വികസനം വീണ്ടും തുടങ്ങിയത് 2016 ലെ എല്‍ഡിഎഫ് സര്‍ക്കാരാണ്.

സിപിഐഎം എന്നും വികസനത്തിന് ഒപ്പം നിന്ന പാര്‍ട്ടിയാണ് എന്നാല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പോലെ കോര്‍പറേറ്റുകളുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടിയുള്ള വികസനത്തിനോട് സിപിഐഎം എന്നും എതിരാണ്. രാജ്യത്തിന്റെ സമ്പത്ത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാം വിധം ഉപയോഗിക്കുകയാണ് വേണ്ടത്.

ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍ 45 മീറ്ററില്‍ നാലുവരി പാതയെന്നത് പാര്‍ട്ടി തീരുമാനമാണ്. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തില്‍ ഈ കാര്യം പറഞ്ഞതുമാണ്. എന്നാല്‍ ജനങ്ങലെ തൃപ്തിപ്പെടുത്തി സ്ഥലമേറ്റെടുപ്പ് നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല അതിന് വിശദമായ ഒരു പദ്ധതി ആവശ്യമാണ് അത് എല്‍ഡിഎഫിന് രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞു എന്നിടത്താണ് ആ പദ്ധതിയുടെ വിജയമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കൈരളി ന്യൂസിന്റെ ന്യൂസ് അന്‍ഡ് വ്യൂസില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News