മുംബൈയിൽ ഇടുക്കി സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നവി മുംബൈയിൽ അപ്പോളോ ആശുപത്രിയിൽ. ഇൻസ്‌പെക്ഷൻ വാർഡിൽ ജീവനക്കാരനായിരുന്ന ഇടുക്കി സ്വദേശിയായ വികാസ് ജോൺസിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിതൂങ്ങിയാണ് മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കിയിൽ പാറയിൽ വീട്ടിലെ അംഗമാണ്. 32 വയസ്സായിരുന്നു. നെരൂൾ ഐശ്വര്യ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന വികാസിന്റെ മരണ കാരണം വ്യക്തമല്ല. ന്യൂസിലാൻഡിൽ ജോലിയുണ്ടായിരുന്ന വികാസ് മുംബൈയിലെത്തിയിട്ട് ഒന്നര വർഷമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here