യു.ഡി.എഫില്‍ വലിയ പ്രതിസന്ധി; രണ്ട് യുഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വോട്ടു തേടുന്നത് ഒരേ ചിഹ്നത്തില്‍

പാറശാല പഞ്ചായത്തിലെ ചെറുവാരക്കോണത്ത് യു.ഡി.എഫിന് വലിയ പ്രതിസന്ധിയിലാണ്. രണ്ട് സ്ഥാനാര്‍ത്ഥികളാണ് വാര്‍ഡില്‍ ഒരേ ചിഹ്നത്തില്‍ വോട്ട് തേടുന്നത്. ബാനറും ചുവരെഴുത്തുമൊക്കെയായി ഇരുവരും പ്രചാരണ രംഗത്ത് സജീവമായതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്.

ചെറുവാരക്കോണത്തെ വോട്ടര്‍മാര്‍ ആകെ കണ്‍ഫ്യുഷനിലാണ്. രണ്ട് യുഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഒരെ ചിഹ്നത്തില്‍ വന്നതോടെയാണ് വോട്ടര്‍മാര്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കോണ്‍ഗ്രസ് വനിതാ വിഭാഗം മണ്ഡലം വൈസ് പ്രസിഡന്റായ ശാലിനി താനാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന് അവകാശപ്പെട്ട് രംഗത്തു വന്നു.

തൊട്ടുപിന്നാലെ തന്നെ പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ വിന്‍സെന്റിന്റെ ഭാര്യ സുധാമണിയും അതേവാര്‍ഡില്‍ വോട്ട് തേടിയിറങ്ങിയതോടെ ആശങ്കയിലായത് വോട്ടര്‍മാരാണ്. ഇരുവരും അവകാശപ്പെടുന്നത് തങ്ങളാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെന്നാണ്.

സുധാമണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ്. ഇരു സ്ഥാനാര്‍ത്ഥികളും പ്രചരണ രംഗത്ത് സജീവമായതോടെ കോണ്‍ഗ്രസ് നേതൃത്വവും പ്രതിസന്ധിയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News