ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം സി കമറുദ്ദിനെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ എം സി കമറുദ്ദിന്‍ എം എല്‍ എ യെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവായി.

ബുധനാഴ്ച ഉച്ചക്ക് ശേഷം 3 മണിവരെയാണ് പൊലീസ്‌ക കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ കമറുദ്ദീന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് അഭിഭാഷകന്‍ വാദിച്ചു.

തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് പൊലീസ് കസ്റ്റഡി അനുവദിച്ച് മജിസ്ട്രട്ട് ബി കരുണാകരന്‍ ഉത്തരവ് പുറപ്പെടു വിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News