രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു

കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നമായ രണ്ടില സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസ്സ് (എം)-ലെ ജോസ്.കെ.മാണി വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും രണ്ടില ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.

ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയിൽ നിലവിലുളള കേസുകളിലെ വിധിക്ക് വിധേയമായിരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ്സ് (എം) ജോസ്.കെ.മാണി വിഭാഗത്തിന് ടേബിൾ ഫാനും പി.ജെ.ജോസഫ് വിഭാഗത്തിന് ചെണ്ടയും അതാത് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ചതായും കമ്മീഷൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News