മറ്റു വമ്പൻ കാറുകൾക്ക് ഭീഷണിയാകുന്ന കിയയുടെ പുത്തൻ മോഡൽ

കിയ മോട്ടോർസ് ഇന്ത്യയിൽ അവതരിക്കപ്പെട്ട് ഒരു വർഷം
തികയുന്നതിന് മുൻപ് ഒരു ലക്ഷം കാറുകൾ വിറ്റഴിച്ചു കഴിഞ്ഞു . ഇതിൽ ഒട്ടും അദ്‌ഭുതപ്പെടേണ്ടതില്ല , കാരണം കിയ മോട്ടോർസ് അത്രത്തോളം ശ്രദ്ധയോടെയും കരുതലോടെയുമാണ് പുതിയ കാർ വിപണിയിലേക്ക് പരിചയപ്പെടുത്തിയത്

കിയ എന്ന കൊറിയൻ കമ്പനി കാർ പ്രേമികൾ നെഞ്ചിലേറ്റിയ സെൽറ്റോസ് എന്ന മോഡലും ആഡംബരത്തിന് മാറ്റ് കൂട്ടുന്ന  കാർണിവൽ എന്ന മോഡലും അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ ആധിപത്യം നേടിയെടുത്തിരുന്നു.ഇപ്പോഴിതാ പുതിയ മോഡലായ സോണറ്റ്.

മറ്റു വമ്പൻ കാർ നിർമാതാക്കളുടെ COMPACT SUV മോഡലുകൾക്ക് വൻ ഭീഷണിയാകുന്ന വിധത്തിലാണ് പുതിയ മോഡലായ സോണറ്റ്  രൂപകൽപന ചെയ്തിരിക്കുന്നത്.
കിയ എന്ന ബ്രാൻഡിനെ ഓർമപ്പെടുത്തുന്ന വിധത്തിലുള്ള ടൈഗർ നോസ് ഗ്രില്ല് ക്രോം ഫിനിഷിങ്ങോട് കൂടി അതിമനോഹരമായി രൂപകൽപന ചെയ്ത് മറ്റേത് മോഡൽകാറുകളുടെയും മധ്യത്തിൽ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന വിധത്തിലാണ് സൊണറ്റിന്റെയും രൂപകൽപന.

LED ഹെഡ്‍ലാംപുകൾ, ഹൃദയ താളത്തെഓർമപ്പെടുത്തുന്ന തനത്DRLs, ബമ്പറിന്റെ രൂപകൽപന, ഫോഗ് ലാമ്പുകൾ,ബോണറ്റ് എന്നിവ ഒരു പൗരുഷരൂപം നൽകുന്നതിനൊപ്പം കാഴ്ച്ചയിൽ സുന്ദരവുമാണ്
സോണറ്റിന്റെ ഉൾവശം സീറ്റുകൾ ,ഡോർ പാഡുകൾ, സ്റ്റിയറിംഗ് വീൽ,ഡാഷ്‌ബോർഡ് തുടങ്ങിയവ മികച്ച ലെതർ, പ്ലാസ്റ്റിക്എന്നിവയാൽ നിർമ്മിക്കപ്പെട്ടതുമാണ്.ഇവയെല്ലാം കിയ കാറുകളെവ്യത്യസ്തമാക്കുന്നു.

വിനോദോപാധികളിലും കിയയാതൊരു വിട്ടുവീഴ്ചയുംനടത്തിയിട്ടില്ല എന്നതിന്റെ ഉത്തമഉദാഹരണമാണ് ഇതിലെ എല്ലാബേസിക് ഫീച്ചറുകൾക്കൊപ്പംനാവിഗേഷൻ സൗകര്യങ്ങളോട് കൂടിയ 10.25 inch ടച്ച് സ്ക്രീൻ.ഇതോടൊപ്പം കിയയുടെ വൈറസ് പ്രൊട്ടക്ഷനുള്ളഎയർ പ്യുരിഫയർ എന്നിവ മാറ്റ് കൂട്ടുന്നു.

സോണറ്റിന്റെ മറ്റു സവിശേഷതകളിൽ Auto Climate Control, Sunroof, auto
headlamps, Tyre Pressure Monitor System, cooled wireless phone-charging bay, front & rear parking
sensors എന്നിവയോടൊപ്പം സുരക്ഷാ ഉപാധികളായ 6 Air Bags, ABS with EBD,
ESC, Hill-Asst Control (HAC), Vehicle Satbility Management (VSM), brake assist എന്നിവ
മികച്ച നിലവാരം പുലർത്തുന്നു.

മികച്ച ബൂട്ട് സ്‌പേസ്, ഫ്ലാറ്റ് ബോട്ടംസ്റ്റിയറിംഗ് വീൽ, മികച്ച നിലവാരത്തിലുള്ള
ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ഡ്രൈവ് മോഡുകൾ എന്നിവ സോണറ്റിനെ വ്യത്യസ്തമാക്കുന്നതിനൊപ്പം പുതുമയുള്ളതുമാക്കുന്നു .

മറ്റു സവിശേഷതകളിൽ, ഇതിന് കമ്പനി 5 തരത്തിലുള്ള ഗിയർ ബോക്സ്
തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നു (5/6 speed Manual, clutchless manual or
IMT, Torque Converter, dual clutch Auto), എൻജിനിൽ 1.2 പെട്രോൾ , 1.0 direct-
injection turbo- petrol, 1,5 turbo- diesel എന്നീ ഓപ്ഷനുകൾ ഉണ്ട് .

കിയ സോണറ്റിൻറെ എക്സ്-ഷോറൂം വില 6.71 – 12.99 ലക്ഷം രൂപയാണ്
പ്രസിദ്ധികരിച്ചിട്ടുള്ളത്. തീർച്ചയായും കിയ സോണറ്റ് ഈ ശ്രേണിയിലുള്ള
കോംപാക്ട് എസ് യു വി കളെ പിന്തള്ളുമെന്ന കാര്യത്തിൽ സംശയമില്ല

ആദിത്യ ഉല്ലാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here