എം ശിവശങ്കറിനെ നാളെ ജയിലിൽ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്.
വിജിലൻസിൻ്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. രാവിലെ 10 മുതൽ 5 വരെ ചോദ്യം ചെയ്യാനാണ് അനുമതി. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും അരമണിക്കൂർ വിശ്രമം നൽകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ഭവനസമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് വിജിലൻസ് ചോദ്യം ചെയ്യുക. കേസിൽ ശിവശങ്കറിനെ വിജിലൻസ് നേരത്തെ പ്രതിചേർത്തിരുന്നു.
Get real time update about this post categories directly on your device, subscribe now.