നാവിൽ സ്വാദിന്റെ പൂരം തീർക്കുന്ന ഞണ്ട് റോസ്റ്റ്

നാവിൽ സ്വാദിന്റെ പൂരം തീർക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഞണ്ട്. ഞണ്ട് കറിയ്ക്കും റോസ്റ്റിനും ഫ്രൈയ്ക്കുമൊക്കെ എന്നും ആരാധകർ ഏറെയാണ്.ഞണ്ട് റോസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ചേരുവകൾ
* ഒരു കിലോ ഞണ്ട്
* അഞ്ച് സബോള
* രണ്ട് തക്കാളി
* കുറച്ചു ചെറുള്ളി
* 8 അല്ലി വെളുത്തുള്ളി
* ഒരു വലിയ കഷ്ണം ഇഞ്ചി
* നാല് പച്ചമുളകും മൂന്നു കറിവേപ്പിലയും
* ഒരു ചെറിയ കഷണം കുടംപുളി

ഉണ്ടാക്കുന്ന വിധം
സവാള തക്കാളി എന്നിവ അരിഞ്ഞു വയ്ക്കുക, ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക് വെളുത്തുള്ളി എല്ലാം ചെറുതായി അരിയുക.

പാത്രം അടുപ്പത്ത് വെച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക.
അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില എല്ലാം ഒന്ന് മൂപ്പിക്കുക.

അതിനുശേഷം സവാള ഇട്ടു നന്നായി വഴറ്റുക ( വഴറ്റുമ്പോൾ സവാളയും ഉപ്പും ചേർക്കണം).
രണ്ട് സ്പൂൺ മുളകുപൊടിയും രണ്ട് സ്പൂൺ മല്ലിപ്പൊടിയും അര സ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ടു വഴറ്റുക. അതിനുശേഷം തക്കാളി ഇട്ടു വഴറ്റുക.

ഇതിലേക്ക് നമ്മൾ മാറ്റി വെച്ച ഞണ്ട് ഇട്ട് മിക്സ് ചെയ്യുക.
ഒരു കഷണം കുടംപുളി അല്പം വെള്ളത്തിൽ ചേർത്ത് വെച്ച് മൂടിവയ്ക്കുക.
10 മിനിറ്റിനുശേഷം ഞണ്ടു റോസ്റ്റ് റെഡി.

ABHINAV,THRISSUR

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News