പെരിയ ഇരട്ടകൊലപാതകം; സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

പെരിയ ഇരട്ടകൊലപാതകക്കേസില്‍ CBI അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു.

സിബിഐ ആവശ്യത്തെ തുടർന്നാണ് കേസ് മാറ്റിയത്. സിബിഐക്ക് വേണ്ടി ഹാജരാകേണ്ട സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് കേസ് പരിഗണിക്കവേ ഹാജരായിരുന്നില്ല.

ഇതേ തുടർന്നാണ് കേസ് മാറ്റിയത്. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here