പക്ഷാഘാതം(Stroke) എങ്ങനെ സ്വയം തിരിച്ചറിയാം, എത്ര നേരത്തെ ചികിത്സ ലഭ്യമാക്കുന്നോ അത്ര എളുപ്പം ചികിത്സാഫലം

സ്ട്രോക്ക് ഏറെ വ്യാപകമായി കണ്ടു വരുന്ന കാലമാണിത്. കഴിഞ്ഞ പത്തു വര്ഷം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി..എന്നാൽ വേഗം കണ്ടുപിടിച്ചാൽ സ്ട്രോക്കിനെ ചികിത്സിച്ചു രോഗിയെ പൂർണമായി പഴയതു പോലെ ആക്കാനായി കഴിയും. മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും, രണ്ടാം സ്ഥാനം ക്യാന്‍സറിനും , മൂന്നാം സ്ഥാനം സ്ട്രോക്കിനുമാണ് എന്ന് മറക്കരുത്.
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അധിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്.

🔴 ഏതൊക്കെ തരത്തിൽ സ്ട്രോക് ഉണ്ട്?
രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ് ഇസ്കീമിക് സ്ട്രോക് (Ischemic Stroke) എന്ന് പറയുന്നത്. ഇത് രക്ത ചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. ഇസ്ക്കീമിക് സ്ട്രോക്ക് ആണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്.
രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാണ്ടുക്കുകയും ചെയ്യുന്ന അവസ്ഥയെ ഹെമറാജിക് സ്ട്രോക് (Hemorrhagic Stroke) എന്ന് പറയുന്നു.

🔴എന്താണിതിന്റെ പ്രാധാന്യം?
സ്ടോക്ക് ചികിത്സയിൽ സമയം വളരെ പ്രധാനമാണ്. സ്ട്രോക്കിന് ഇന്നു നിലവിലുള്ള ഫലപ്രദമായ‌ ‌ചികിത്സകൾ എല്ലാം തന്നെ ആദ്യ മണിക്കൂറുകളിലാണ് ഫലപ്രദമായി നിർവഹിക്കാൻ പറ്റുക. ഇതിന് ഏറ്റവും ഫലപ്രദമായിട്ടുള്ളതു ത്രോംബോളിസിസ് എന്ന ചികിത്സയാണ്. തലച്ചോറിനുള്ളിൽ രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിക്കുന്നതു മൂലമാണ് ‌ഇസ്കീമിക് സ്ട്രോക്ക് ഉണ്ടാവുക. ഇതിനെ അലിയിച്ചു കളയാനുള്ള മരുന്നിനെ ‌രക്തധമനിയിലേക്ക് കുത്തിവച്ച് അലിയിച്ചുകളയുന്ന ചികിത്സാരീതിയാണ് ‌ത്രോം ബോലൈസിസ്. ഈ ‌ചികിത്സ ഫലപ്രദമായി ചെയ്യാൻ സാധിക്കുന്നതു സ്ട്രോക്ക് വന്ന് ആദ്യത്തെ നാലര ‌മണിക്കൂറിനുള്ളിലാണ്. ഇതാണു ഗോൾഡൻ അവർ (സുവര്‍ണ ‌മണിക്കൂറുകൾ) ‌എന്നു പറയുന്നത്.

🔴 എങ്ങനെ ഇത് സ്വയം പെട്ടെന്ന് തിരിച്ചറിയാം?
സാധാരണക്കാർക്ക് വളരെ പെട്ടെന്നു തിരിച്ചറിയാന്‍ ഉപകരിക്കുന്ന ഒരു ‌പ്രയോഗമാണ് BE FAST. ഇത് ഇംഗ്ലീഷ് ഭാഷയിലുള്ള B-E-F-A-S-T എന്ന അക്ഷരങ്ങള്‍ ചേർത്താണ് ഉണ്ടായിരിക്കുത്.
B എന്ന അക്ഷരം സൂചിപ്പിക്കുന്നതു വ്യ്ക്തിക്കു balance നു ബുദ്ധിമുട്ട് ഉണ്ടോ എന്നാണ്.

E എന്ന അക്ഷരം സൂചിപ്പിക്കുന്നതു കാഴ്ച ശക്തിക്കു എന്തെങ്കിലും തകാരാറുണ്ടോ എന്നാണ് .

F എന്ന അക്ഷരം സൂചിപ്പിക്കുന്നതു മുഖത്തെ പേശികൾ ചലിപ്പിക്കുക അല്ലെങ്കിൽ മുഖത്തെ പേശികള്‍ക്ക് വരുന്ന ബലക്കുറവ്, ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോകുകയാണെങ്കിൽ അതു സ്ട്രോക്കിന്റെ ആരംഭമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Aഎന്നാൽ Arm. അതായത് കൈക്കു ശക്തി കുറവുണ്ടോന്ന് സൂചിപ്പിക്കുന്ന വാക്കാണ് A. രണ്ടു കൈയും ഉയർത്തിപ്പിടിക്കാൻ കഴിയുമോ എന്നു നോക്കണം. ബലക്കുറവ് ഉണ്ടെങ്കിൽ ഒരു കൈ ഉയർത്താൻ ബുദ്ധിമുട്ടുണ്ടാകുകയോ അല്ലെങ്കിൽ ഉയർത്തിയ കൈ താഴെ വീണു പോകുകയോ ചെയ്യും.

S എന്നു പറയുന്നത് Speech. അതായത് സംസാരിക്കാന്‍ ‌എന്തെങ്കിലും പ്രയാസമുണ്ടോ എന്നാണ് ഉദ്ദേശിക്കുന്നത്. സംസാരിക്കുമ്പോൾ നാക്കു കുഴഞ്ഞു പോകുക അല്ലെങ്കിൽ വേണ്ട രീതിയിൽ ഉച്ചരിക്കാൻ പറ്റാതെ വരിക ‌അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നതു മനസ്സിലാക്കാൻ പറ്റാതെ വരിക ‌ഇതൊക്കെയും സ്ട്രോക്കിന്റെ ആരംഭലക്ഷണത്തിൽ ഉണ്ടാകുന്ന രോഗലക്ഷണമാണ്.

T ‌എന്ന ‌അക്ഷരം കൊണ്ട് ഉദ്ദേശിക്കുന്നത് Time to call. അതായത് മേൽപറഞ്ഞ ‌രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആംബുലൻസ് വിളിക്കുക. എന്നുള്ളതാണ്. അല്ലെങ്കിൽ അത്യാഹിത വിഭാഗത്തെ നമ്പർ വിളിക്കുക എന്നുള്ളതാണ്. ഈ FAST എന്ന പദം പാശ്ചാത്യ രാജ്യങ്ങളിൽ വളരെ ‌പ്രസിദ്ധമായിട്ടുള്ളതാണ്. സാധാരണക്കാർക്കു പോലും ഇത് ഉപയോഗിച്ച് വളരെ വേഗം കണ്ടെത്താനായി കഴിയും .

എപ്പോൾ ഈ ‌സ്ട്രോക്ക് സംശയിക്കണം, jസ്ഥിരീകരിച്ചാൽ ‌എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ ഈ FAST എന്നുള്ള ഒരു വാക്കിൽ ഉൾപ്പെട്ടിരിക്കുന്നു.എത്ര നേരത്തെ ചികിത്സ ലഭ്യമാക്കുന്നോ അത്ര എളുപ്പം ചികിത്സാഫലം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത് കൊണ്ട് തന്നെ സ്ട്രോക്ക് ഉടനെ കണ്ടുപിടിച്ചു ചികിത്സ തുടങ്ങിയാൽ പല ജീവനുകളും നമുക്ക് രക്ഷിക്കാനായി കഴിയും.

DR.DANISH SALIM
https://www.facebook.com/drdbetterlife

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here