സോഷ്യല്‍ മീഡിയയിലെ താരമാണ് ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്‍റെയും
കരീന കപൂറിന്‍റെയും മകന്‍ തൈമൂര്‍ അലി ഖാന്‍.
പട്ടൗഡി കുടുംബത്തിലെ ഇളംതലമുറക്കാരനായ മൂത്ത മകന്‍ തെെമൂറിനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ കരീന അഭിനയ രംഗത്തും പൊതുവേദികളിലും സജീവമായിരുന്നു. കരീനയുടെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.
ജനിച്ചുവീണതുമുതല്‍ ക്യാമറക്കണ്ണുകള്‍ തെെമൂറിനെയും വിടാതെ പിന്തുടരുന്നുണ്ട്. തെെമൂറിന് സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമല്ല ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ പോലും ആരാധകരുണ്ട്.
തന്‍റെ ഗര്‍ഭകാല ചിത്രങ്ങളും മകനൊപ്പമുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ കരീന പങ്കുവയ്ക്കാറുമുണ്ട്. തെെമൂറിനൊപ്പമുള്ള ഇരുവരുടെയും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വെെറലാകാറുണ്ട്. എന്തിനേറെ തൈമൂറിനെ കുറിച്ചുള്ള എന്തുവാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ, തൈമൂറിന്റെ പുതിയൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ അവധി ആഘോഷിക്കുന്ന കരീനയ്ക്കും സെയ്ഫിനുമൊപ്പമുള്ള തൈമൂറിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.
ഹോട്ടൽ സ്റ്റാഫുകളിൽ ഒരാളുടെ ജന്മദിനാഘോഷത്തിനിടെ ഉച്ചത്തിൽ ഹാപ്പി ബർത്ത്ഡേ ഗാനം ആലപിക്കുന്ന തൈമൂറിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ശബ്ദം കുറച്ചു പാടാൻ സെയ്ഫ് തൈമൂറിനോട് ആവശ്യപ്പെടുന്നതും തൈമൂറും കരീനയും സെയ്ഫും ചേർന്ന് പാടുന്നതും വീഡിയോയിൽ കാണാം.
സെയ്ഫ് അലി ഖാനും കരീന കപൂര്‍ ഖാനും രണ്ടാമത്തെ കുഞ്ഞിനായിനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍.
Get real time update about this post categories directly on your device, subscribe now.