വിവാദങ്ങളിൽ മുക്കി വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാതിരിക്കാനാണ് പ്രതിപക്ഷവും ബി ജെ പിയും ശ്രമിക്കുന്നതെന്ന് സി പി ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സി എ ജി സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മൽസരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ ഡി എഫ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്താതിരിക്കാൻ പ്രതിപക്ഷം കിണഞ്ഞ് പരിശ്രമിക്കുകയാണ്.മുൻപെങ്ങുമി ല്ലാത്ത വികസനമാണ് സംസ്ഥാനത്ത് നടക്കുന്നത്.ഇത് എൽ ഡി എഫിന് തുടർഭരണം ലഭിക്കുമെന്ന സാഹചര്യം ഒരുക്കി.
ഇക്കാര്യം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് മുതൽ പ്രതിപക്ഷം അടിസ്ഥാനമില്ലാത്ത വിവാദങ്ങൾ കുത്തിപ്പൊക്കുകയാണ്.കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ അവകാശങ്ങൾക്കു മേൽ കടന്നു കയറുകയാണ്.
കേന്ദ്ര സർക്കാരിനും,ആർ എസ് എസിനും വേണ്ടി സി എ ജി, അന്തസ് കളഞ്ഞു കുളിക്കുകയാണെന്നും എം എ ബേബി പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളെ എൽ ഡി എഫ് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റി സെക്രട്ടറി വി ശിവൻകുട്ടി പരിചയപ്പെടുത്തി.എൽ ഡി എഫ് ഘടകകക്ഷി നേതാക്കൾ സംസാരിച്ചു.

Get real time update about this post categories directly on your device, subscribe now.