10 വര്‍ഷത്തിനിടെ 5നും 16നും ഇടയില്‍ പ്രായമുള്ള 50 കുട്ടികളെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ വിറ്റ് കാശാക്കി; യുപിയില്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

10 വര്‍ഷത്തിനിടെ അമ്പതോളം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുപി സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജലസേചന വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായ രാം ഭവാന്‍ എന്നയാളേയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബാംന്ദയില്‍ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ചുമുതല്‍ 16 വയസ്സുവരെ പ്രായമുള്ള 50 കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. യുപിയിലെ ചിത്രകൂട്, ഹമിര്‍പുര്‍, ബാംന്ദാ എന്നീ മൂന്നു ജില്ലകളിലെ കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയായത്.

ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുകയും വില്‍ക്കുകയും ചെയ്തിരുന്നതായി സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടുലക്ഷത്തോളം രൂപയും ലാപ്ടോപ്പും മറ്റു ഡിജിറ്റല്‍ തെളിവുകളും ഇയാളുടെ വീട്ടില്‍ നിന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ വലിയശേഖരവും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News