ചികിത്സാ സഹായം തേടി തമിഴ് നടന്‍ തവസി

ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് തമിഴ് നടന്‍ തവസി. കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയില്‍ ക‍ഴിയുകയാണ് തവാസി ഇപ്പോള്‍.

ശിവകാര്‍ത്തികേയന്‍ ചിത്രം വരുതപടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെയാണ് തവസി പ്രേക്ഷക ശ്രദ്ധ നേടിയത്. ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്.

അഭ്യര്‍ത്ഥിക്കുന്ന തവസിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. തവസിയുടെ പ്രശ്നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here