അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് വിജയ് ദേവെരകൊണ്ട

തമി‍ഴ് നടന്‍ സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് സൂരരൈ പൊട്രു. ഒടിടിയില്‍ റീലീസ് ചെയ്ത ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. സൂര്യയുടെ മികച്ച പ്രകടനമാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.

ഇപ്പോഴിതാ സിനിമ കണ്ട് സൂര്യയെയും അപര്‍ണയെയും ചിത്രത്തിന്‍റെ സംവിധായകനെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിജയ് ദേവെരകൊണ്ട.

സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്‍ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാൻ അത്ഭുതപ്പെടുന്നു. ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനന്ദിക്കുന്നുവെന്ന് വിജയ് ട്വീറ്റ് ചെയ്തു.

എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതമാണ് സൂരരൈ പൊട്രു എന്ന സിനിമയുടെ പ്രമേയം. ജി ആര്‍ ഗോപിനാഥന്റെ സിംപ്ലി ഫ്ലൈ എന്ന പുസ്‍തകം ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News