തവസിക്ക് സഹായവുമായി വിജയ് സേതുപതിയ്ക്ക് പിന്നാലെ ശിവകാർത്തികേയനും

ക്യാൻസർ ബാധിതനായ നടൻ തവസിക്ക് സഹായവുമായി ശിവകാർത്തികേയനും. ശിവകാർത്തികേയൻ 25,000 രൂപയാണ് സഹായമായി നല്‍കിയത്. വിജയ് സേതുപതി ഒരു ലക്ഷം രൂപയും നൽകിയിരുന്നു.

ക്യാൻസർ ബാധിതനായ തവസി സഹായം തേടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും സഹായഹസ്തവുമായി എത്തുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ദയനീയാവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. ചികിത്സാസഹായത്തിനായി കൈകൂപ്പി അപേക്ഷിക്കുന്ന തവസിയുടെ വിഡിയോ വളരെ വേഗത്തിൽ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് നടന് സഹായം എത്തിത്തുടങ്ങിയത്.

അതേസമയം, തവസിയുടെ ചികിത്സ ഡിഎംകെ എംഎൽഎ ശരവണൻ പൂർണമായും ഏറ്റെടുത്തിരുന്നു. താരത്തിന്റെ ചികിത്സാ ചെലവുകളെല്ലാം ഏറ്റെടുത്ത വിവരം എംഎൽഎ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. കാൻസറിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലാണ് താരമെന്നും തൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൂര്യ ചാരിറ്റി വഴി ചികിത്സ ഏറ്റെടുത്തുവെന്നുമാണ് എംഎൽഎ ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News